ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ സ്പിൻ ഇതിഹാസം ഡെറിക് അണ്ടര്‍വുഡ് അന്തരിച്ചു. 78 വയസായിരുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ജഴ്സി 86 തവണ അണിഞ്ഞ ഡെറിക് 297 വിക്കറ്റുകൾ നേടി. 1966 ജൂലൈയില്‍ ട്രെന്റ് ബ്രിഡ്ജില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ഇടം കൈയൻ സ്പിന്നറുടെ അന്താരാഷ്‌ട്ര അരങ്ങേറ്റം.
24 വർഷം (1963-1987) ഫസ്റ്റ് ക്ലാസ് കരിയറുണ്ടായിരുന്ന പ്രതിഭയാണ്. 1968-ലെ ഓവലിലെ ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സമനിലയുടെ വക്കിൽ നിന്ന് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത് ഡെറിക്കിന്റെ മാന്ത്രിക സ്പെല്ലുകളാണ്. 21-ാം വയസിൽ അരങ്ങേറിയ ഡെറിക് 1982-ലാണ് അവസാന ടെസ്റ്റ് കളിക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന ആറാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് അദ്ദേഹം. ഇംഗ്ലണ്ടിനായി ഏറ്റവും അധികം വിക്കറ്റ് നേടിയ സ്പിന്നറും ഡെറിക് ആണ്. ഡെഡ്ലി(മാരകം) എന്ന് വിളിപ്പേരിന് ഉടമയായിരുന്നു ഡെറിക്. 2465 മത്സരങ്ങളിൽ നിന്ന് 676 ഫസ്റ്റ്ക്ലാസ് വിക്കറ്റുകൾ നേടിയ അദ്ദേഹം കെൻ്റിന് വേണ്ടി മാത്രമെ കൗണ്ടി കളിച്ചിട്ടുള്ളു.
26 ഏകദിനത്തിൽ നിന്ന് 32 വിക്കറ്റുകൾ നേടിയ ഡെറിക് 196ൽ 17-ാം വയസിലാണ് കെൻ്റിന് വേണ്ടി അരങ്ങേറുന്നത്. 1969 ലെ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയും അണ്ടര്‍വുഡ് തെരഞ്ഞെടുക്കപ്പെട്ടു. വിരമിച്ചതിന് ശേഷം മെരിൽബോൺ ക്രിക്കറ്റ് ക്ലബിന്റെ പ്രസിഡന്റ് പദവിയും വഹിച്ചിരുന്നു.















