സെക്കൻഡ് ഹാഫിൽ ലാ​ഗുള്ള ബ്ലോക്ബസ്റ്ററാണ് ‘ആവേശം’; വിമർശനങ്ങൾ ഒളിച്ചുവച്ചിട്ട് കാര്യമില്ല: സംവിധായകൻ ജിത്തു മാധവ്

Published by
Janam Web Desk

ആവേശം സിനിമയുടെ സെക്കൻഡ് ഹാഫ് ലാ​ഗുള്ളതാണെന്ന് സമ്മതിച്ച് ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവ്. സിനിമയെ വിമർശിക്കുന്നത് നല്ലതാണെന്നും ജിത്തു മാധവ് പറഞ്ഞു. ചിത്രം ഹിറ്റായതിന് പിന്നാലെ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജിത്തു.

‘ഫഹദിന്റെ കണ്ണുകൾ ഇമോഷൻ നിറഞ്ഞതാണ്. അതെല്ലാം ഈ സിനിമയ്‌ക്ക് ആവശ്യമില്ല. കുറച്ച് ഭാ​ഗങ്ങളിൽ മാത്രം വളരെ ചെറിയ രീതിയിലാണ്, കണ്ണിന്റെ ഇമോഷൻ ഉൾപ്പെടുത്തിയിട്ടുള്ളത്. ഞാൻ കഥ പറയുന്ന സമയത്ത് ഭയങ്കരമായി എക്സ്പ്രസ് ചെയ്യുന്ന ആളല്ല ഫഹദ്.

ആവേശത്തിൽ പാട്ടുകൾ ചെയ്യാനായി സുഷിനെ സമീപിച്ചപ്പോൾ പുതിയതായി എന്തെങ്കിലും ചെയ്യാനാണ് പറഞ്ഞത്. രോമാഞ്ചവുമായി ബന്ധം ഉണ്ടാകരുത്. കാരണം, നമ്മളുടെ കഥ പഴയതാണ്. ബാക്കി എല്ലാം പുതിയതായിരിക്കണം. കാണാനും കേൾക്കാനും ഫ്രഷായിട്ടിരിക്കണം.

ഒരുപാട് ബ്ലോക് ബസ്റ്റേർസ് ഉള്ള വർഷമാണ് 2024. പക്ഷെ, ഞങ്ങളുടെ സിനിമയ്‌ക്ക് ഒരു പ്രത്യേകതയുണ്ട്. സെക്കൻഡ് ഹാഫിൽ ലാ​ഗുള്ള ബ്ലോക്ബസ്റ്ററാണ്. ഇത് എല്ലാവരും പറയുന്നുണ്ട്. സിനിമയെ വിമർശിക്കുന്നതും നല്ലതാണ്. നമ്മൾ ഒളിച്ചുവച്ചിട്ടൊന്നും കാര്യമില്ല.’- ജിത്തുമാധവൻ പറഞ്ഞു.

Share
Leave a Comment