യു.എ.ഇയിലെ പേമാരി..! അഞ്ച് നേരവും വീടുകളില്‍ നിസ്കരിക്കണമെന്ന് പള്ളികളുടെ ആഹ്വാനം; 28 ഇന്ത്യൻ വിമാനങ്ങൾ റദ്ദാക്കി

Published by
Janam Web Desk

അബുദാബി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ പ്രാർത്ഥന വീടുകളിലാക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇയിലെ പള്ളികള്‍. പള്ളികളിലെത്തി നിസകരിക്കുന്നത് ഒഴിവാക്കണമെന്നും വീടുകളിൽ അഞ്ചു നേരം നിസ്കരിക്കണമെന്നും നറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ് (ഔഖാഫ്) ആവശ്യപ്പെട്ടു. റെക്കോർഡ് മഴ രേഖപ്പെടുത്തിയതോടെ വിമാനങ്ങൾ നിരവധി റദ്ദാക്കി. യാത്രക്കാരോട് ദുബായ് വിമാനത്താവളത്തിൽ വരരുതെന്നും നിർദ്ദേശം നൽകി.

ദുബായിൽ നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള 500 വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു. ഇന്നും ശക്തമായ മഴയും കൊടുങ്കാറ്റും വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മാത്രം ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള 15 വിമാന സർവീസുകളും ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള 13 വിമാനങ്ങളും റദ്ദാക്കി.തിരുവനന്തപുരത്ത് നിന്ന് യു.എ.ഇയിലേക്കുള്ള നാല് വിമാനങ്ങളടക്കമാണ് റദ്ദാക്കിയത്. എമിററ്റ്സ്, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ,എയര്‍ അറേബ്യ വിമാനങ്ങളുമാണ് റദ്ദാക്കിയത്.

Share
Leave a Comment