മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ്പിള്ളയുടെ രചനയിലൊരുങ്ങുന്ന ‘ആനന്ദ് ശ്രീബാല’യുടെ ചിത്രീകരണം പൂർത്തിയായി. അഭിലാഷ്പിള്ളയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ.
വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഫെബ്രുവരി 19-നായിരുന്നു. മാളികപ്പുറം,2018 എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം തീയറ്ററിൽ എത്തിക്കുന്നത്. പ്രിയ വേണു, നീറ്റാ പിന്റോ എന്നിവരാണ് ആനന്ദ് ശ്രീബാലയുടെ നിർമാണം.
അർജുൻ അശോകൻ, സൈജു കുറുപ്പ്, സിദ്ദിഖ്, അപർണ്ണ ദാസ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ആശ ശരത്, ഇന്ദ്രൻസ്, മനോജ് കെ യു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും. രഞ്ജിൻ രാജാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചന്ദ്രകാന്ത് മാധവനാണ് ചായാഗ്രഹണം. കിരൺ ദാസാണ് എഡിറ്റർ. ഗോപകുമാർ ജി കെ,സുനിൽ സിംഗ്, ജസ്റ്റിൻ ബോബൻ എന്നിവരാണ് പ്രൊഡക്ഷൻ ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യുന്നത്.