കുടമാറ്റത്തിലെ സർപ്രൈസ് കാഴ്ച; വർണപ്പോരിൽ അയോദ്ധ്യയും രാംലല്ലയും; ​കരിവീരന്മാർക്ക് മുകളിൽ 'വില്ലുകുലച്ച് ശ്രീരാമചന്ദ്രൻ'
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുടമാറ്റത്തിലെ സർപ്രൈസ് കാഴ്ച; വർണപ്പോരിൽ അയോദ്ധ്യയും രാംലല്ലയും; ​കരിവീരന്മാർക്ക് മുകളിൽ ‘വില്ലുകുലച്ച് ശ്രീരാമചന്ദ്രൻ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 07:58 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: വടക്കുംനാഥന്റെ മണ്ണിൽ പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് കുടമാറ്റം. വർണ്ണപ്പോരിൽ തിരുവമ്പാടിയും പാറമേക്കാവും ഒന്നിനൊന്ന് മികച്ചതായി ഏറ്റുമുട്ടിയപ്പോൾ ഇത്തവണത്തെ സർപ്രൈസ് കാഴ്ചയായി എത്തിയത് അയോദ്ധ്യയും രാംലല്ലയും ചന്ദ്രയാനുമൊക്കെയായിരുന്നു. സാമ്പ്രദായിക കുടകൾ വർണം വിതറിയപ്പോൾ മാറ്റുകൂട്ടാനെത്തിയ സ്പെഷ്യൽ/സർപ്രൈസ് കുടകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും വില്ലുകുലച്ച ശ്രീരാമചന്ദ്രനും വിവിധ രൂപങ്ങളിൽ ഭാവങ്ങളിൽ വർണ്ണക്കാഴ്ചയൊരുക്കി കുടമാറ്റത്തിൽ എത്തി. വടക്കുംനാഥന്റെ മണ്ണിൽ അയോദ്ധ്യാധിപൻ എത്തിയതോടെ ആവേശത്തിന്റെ കൊടുമുടിയിൽ ജനങ്ങൾ ആർപ്പുവിളിച്ചു. സാമ്പ്രദായിക കുടകൾക്കൊപ്പം സ്പെഷ്യൽ കുടകളായി എൽഇഡി കുടകളും ഇരുനില കുടകളും മറ്റും എത്തിയിരുന്നു. എന്നാൽ എന്നത്തേയും പോലെ പൂരത്തിൽ മാറ്റുരച്ച സർപ്രൈസ് കുടകൾ ഒരിക്കലും വിസ്മരിക്കാനാകാത്ത ദൃശ്യവിരുന്നൊരുക്കി. ശ്രീരാമചന്ദ്രനെ തിരുവമ്പാടി ഉയർത്തിയപ്പോൾ രാംലല്ലയെ ഉയർത്തി പാറമേക്കാവ് വർണവിസ്മയം തീർത്തു.

തൊട്ടുപിന്നാലെ, അയോദ്ധ്യ രാമക്ഷേത്രത്തിന് മുകളിലായി ശ്രീരാമചന്ദ്രൻ നിൽക്കുന്ന ചിത്രമുയർത്തി വീണ്ടും തിരുവമ്പാടി കുടമാറ്റത്തിൽ മുന്നിട്ടുനിന്നു. വാനിലേക്ക് അമ്പെയ്യാൻ നിൽക്കുന്ന ശ്രീരാമനും തിരുവമ്പാടിയുടെ സർപ്രൈസ് വിരുന്നുകളിലൊന്നായി മാറി. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയെ പൂർണമായും ഏറ്റെടുത്ത് കുടമാറ്റത്തിൽ മുന്നിട്ടുനിന്നത് തിരുവമ്പാടിയായിരുന്നു.

നിലവിളക്കിന്റെ രൂപത്തിലും മുയലിന്റെ രൂപത്തിലുമെത്തിയ തിരുവമ്പാടിയുടെ എൽഇഡി കുടകളും വർണക്കാഴ്ചയിൽ മുന്നിട്ട് നിന്നു. പൂരത്തിനെത്തിയ കുഞ്ഞുമനസുകളെ ​ഹൃദയം കീഴടക്കുന്ന കുടകളായിരുന്നു അത്. ഒടുവിൽ പാറമേക്കാവ് കുടമാറ്റം പൂർത്തിയാക്കി ആനകൾ പിന്നോട്ട് നീങ്ങിയപ്പോഴും തിരുവമ്പാടിയുടെ സർപ്രൈസ് കുടകൾ കഴിഞ്ഞിരുന്നില്ല. തെക്കേ ​ഗോപുരനടയുടെ മിനിയേച്ചർ രൂപവുമായി വീണ്ടും തിരുവമ്പാടി വിഭാ​ഗമെത്തി. ഒടുവിൽ ആവനാഴിയിലെ അവസാനത്തെ അമ്പായി തിരുവമ്പാടിയെത്തിയത് ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തിയാണ്. രാജ്യത്തിന്റെ അഭിമാന ദൗത്യത്തെ കുടമാറ്റത്തിൽ മാറ്റുരച്ചാണ് ക്ലൈമാക്സിൽ തിരുവമ്പാടി സ്കോർ ചെയ്തത്.

Tags: thrissur pooramKudamattamPooram 2024
Share
Tweet
SendShare

More News from this section

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

Latest News

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies