ബാറ്റർ സൂര്യകുമാർ യാദവിനെ ഡിആർഎസ് എടുക്കാൻ ഡഗൗട്ടിലിരുന്ന് സഹായിച്ച ബാറ്റിംഗ് പരിശീലകൻ കീറോൺ പൊള്ളാർഡിനും ബാറ്റർ ടിം ഡേവിഡിനും പിഴ ചുമത്തി. ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മാച്ച് ഫീയുടെ 20ശതമാനം പിഴയിട്ടത്. 18ന് പഞ്ചാബ് കിംഗ്സിനെതിരെ നടന്ന മത്സരത്തിലായിരുന്നു സംഭവം.
15-ാം ഓവറിൽ അർഷദീപ് സിംഗ് എറിഞ്ഞ ഫുൾ ലെംഗ്ത് പന്ത് വൈഡ് മാർജിന് സമീപത്തുകൂടി പോയിരുന്നു. സൂര്യകുമാർ പന്ത് വൈഡ് ആണോ എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ് ഡഗൗട്ടിൽ നിന്ന് പൊള്ളാർഡും ഡേവിഡും ഡിആർഎസ് എടുക്കാൻ ആംഗ്യത്തിലൂടെ ആവശ്യപ്പെടുന്നത്.
വീഡിയോ റീപ്ലെ കണ്ടിട്ടായിരുന്നു ഇവരുടെ നിർദ്ദേശം. ഇക്കാര്യം സാം കരൻ ചൂണ്ടിക്കാട്ടിയെങ്കിലും അമ്പയർമാർ ഇടപെട്ടില്ല. സൂര്യുകാമാർ ഡി.ആർ.എസ് എടുക്കുകയും വൈഡ് അനുവദിക്കുകയുമായിരുന്നു. ഇരുവർക്കെതിരെയും ലെവൽ 1 കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
നേരത്തെ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. അമ്പയർ ഒത്തുകളിച്ചെന്ന ആക്ഷേപവും ഉയർന്നതോടെയാണ് മുംബൈ ടീമംഗങ്ങൾക്കെതിരെ നടപടിയുണ്ടായത്.അതേസമയം മത്സരത്തിൽ മുംബൈ ജയിച്ചിരുന്നു.
Someone has reuploaded the flipped & cropped video.
Here is @mipaltan blatantly cheating in yesterday’s game.
Timeline:
0:08 Umpire doesnt give wide
0:16 Tim David, Boucher, Pollard see replay
0:21 They signal team to take DRS
0:31 Sam Curran protesting— Ashish Sangai (@AshishFunguy) April 19, 2024
“>