ശ്രീരാമക്കുട പോലീസ് തടഞ്ഞു; കൊണ്ടുവന്നവരോട് കയർത്തു; തടഞ്ഞത് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം; ദൃശ്യങ്ങൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീരാമക്കുട പോലീസ് തടഞ്ഞു; കൊണ്ടുവന്നവരോട് കയർത്തു; തടഞ്ഞത് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം; ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 11:37 am IST
FacebookTwitterWhatsAppTelegram

തൃശൂർ: കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമചന്ദ്രന്റെ കുട പോലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത്. കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രാമന്റെ കുട അകത്തേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞത്.

 

View this post on Instagram

 

A post shared by Janam TV (@tvjanam)

കുടമാറ്റത്തിന് മുന്നോടിയായി ​ഗോപുരത്തിന് ഉള്ളിലേക്ക് രാമന്റെ കുടയെത്തിച്ചപ്പോഴായിരുന്നു സംഭവം. ചുറ്റമ്പലത്തിനുള്ളിലേക്ക് കുട കയറ്റാൻ അനുവദിച്ചിരുന്നില്ല. കുടമാറ്റത്തിന് ശേഷം പൂരത്തിന് തടസമുണ്ടാക്കിയതും കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു.

പൂരം നടത്തിപ്പിൽ തടസങ്ങളുണ്ടാകുന്നതിലേക്ക് നയിച്ചത് കുടമറ്റത്തിനിടെ ശ്രീരാമന്റെ രൂപം ഉയർത്തിയതിനാലാണെന്ന ആരോപണം ഹൈന്ദവ സംഘടനകൾ ഉയർത്തുന്നതിനിടെയാണ് കുട തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നത്. കുട തടഞ്ഞ സംഭവം അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും കാരണങ്ങൾ ചോദിക്കുമ്പോൾ മുകളിൽ നിന്നുള്ള ഉത്തരവാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നതെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് പ്രതികരിച്ചു.

തൃശൂർ പൂരത്തിൽ പോലീസിന്റെ അഴിഞ്ഞാട്ടമാണ് നടന്നതെന്ന തരത്തിൽ വൻ വിമർശനം കഴിഞ്ഞ ദിവസം മുതൽ ഉയർന്നിരുന്നു. കുടമാറ്റത്തിൽ രാമന്റെ വിവിധ രൂപങ്ങൾ ഉയർന്നതിന് ശേഷം പലർക്കുമിടയിൽ അസഹിഷ്ണുതയുണ്ടാവുകയും ഇതിന്റെ ഭാ​ഗമായി രാത്രി പൂരത്തിനിടെ മഠത്തിൽ വരവിന് പോലീസ് തടസം സൃഷ്ടിച്ചെന്നുമാണ് ആക്ഷേപം.

തൃശൂർ പൂരത്തിനിടയിലെ ഏറ്റവും ആകർഷണീയമായ ചടങ്ങാണ് കുടമാറ്റം. ഇത്തവണ തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ച് ഉയർത്തിയ കുടകളിൽ ഭാരതത്തിന് അഭിമാനമായ നിരവധി ബിംബങ്ങളുണ്ടായിരുന്നു. ഇന്ത്യയുടെ അഭിമാനദൗത്യം ചന്ദ്രയാന് പൂരാശംസകൾ നേർന്നുകൊണ്ട് ഐഎസ്ആർഒയ്‌ക്ക് ആദരവ് സമർപ്പിക്കുന്ന കുടയും ഉയർന്നു. ഇതുകൂടാതെ രാംല്ലല്ല, വില്ലുകുലച്ച ശ്രീരാമചന്ദ്രൻ, അമ്പും വില്ലും കയ്യിലേന്തി നിൽക്കുന്ന രാമൻ, അയോദ്ധ്യ രാമക്ഷേത്രവും രാമനും എന്നിങ്ങനെ പല തരത്തിലുള്ള രൂപങ്ങളും കുടമാറ്റത്തിനിടെ ഉയർന്നു. പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച നിമിഷങ്ങളായിരുന്നു അത്.

എന്നാൽ കുടമാറ്റത്തിന് ശേഷം സോഷ്യൽ മീഡിയയിൽ അടക്കം നിരവധി വിദ്വേഷ പരാമർശങ്ങളാണ് ശ്രീരാമന്റെ കുടയുടെ പേരിൽ ഉയർന്നത്. ഇതിന് പിന്നാലെയാണ് രാത്രി പോലീസിന്റെ നേതൃത്വത്തിൽ നിയന്ത്രണം കടുപ്പിച്ചതും പൂരം ചടങ്ങുകൾ ചരിത്രത്തിലാദ്യമായി  പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തത്.

Tags: Policethrissur pooramKudamattamPooram 2024
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies