'സുകൃത'മായ പൂരത്തെ 'വികൃത'മാക്കിയ അങ്കിത്തിനെതിരെ നടപടി വേണം; ശബരിമലയിൽ കണ്ടതിൻ്റെ മറ്റൊരു പതിപ്പാണ് തൃശൂരിലുണ്ടായത്: ഹിന്ദു ഐക്യവേദി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സുകൃത’മായ പൂരത്തെ ‘വികൃത’മാക്കിയ അങ്കിത്തിനെതിരെ നടപടി വേണം; ശബരിമലയിൽ കണ്ടതിന്റെ മറ്റൊരു പതിപ്പാണ് തൃശൂരിലുണ്ടായത്: ഹിന്ദു ഐക്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 06:48 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: പ്രസിദ്ധമായ തൃശൂർ പൂരത്തെ വികൃതമാക്കിയ സിറ്റി പോലീസ് കമ്മീഷണർ അങ്കിത്ത് അശോകനെതിരെ നടപടിയെടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. ജാതിക്കും മതത്തിനും വർഗ്ഗത്തിനും വർണ്ണത്തിനും രാഷ്‌ട്രീയത്തിനും എല്ലാം അതീതമായി മാലോകരെല്ലാം ഒത്തുചേർന്നു നടത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും ശ്രേഷ്ഠവും പവിത്രവുമായ ഒന്നാണ് തൃശൂർപൂരം. ഇത് ജനങ്ങളുടെയാണ്. പോലീസിന്റെയല്ല. ലക്ഷങ്ങളാണ് പൂരം ദർശിക്കാൻ ഓരോ വർഷത്തിലും എത്തിച്ചേരുന്നത്. ഇവരെ മാന്യമായി സ്വീകരിച്ച് അവർക്കുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയാണ് പോലീസ് ചെയ്യേണ്ടത്. പക്ഷേ സിറ്റി പോലിസ് കമ്മിഷണറായ അങ്കിത് അശോകൻ തന്റെ പേരിന്റെ ഒരു ഭാഗം അന്വർത്ഥമാക്കുന്ന തരത്തിൽ പൂരത്തെ വികൃതമാക്കിയത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ആചാര അനുഷ്ഠാന മര്യാദകളോടെ സമയക്രമം പാലിച്ച് വളരെ നാളത്തെ ആസൂത്രണത്തോടെ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളും അനുബന്ധ സംവിധാനങ്ങളും പൂരം നടത്തുമ്പോൾ ഭരണകൂടം ഇവരെ സഹായിക്കുന്നതിന് പകരം ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പോലീസിന് വീഴ്ച പറ്റിയെന്ന് തൃശൂരിലെ ഇടതു സ്ഥാനാർത്ഥിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും പറഞ്ഞതിൽ നിന്നുതന്നെ കാര്യത്തിന്റെ ഗൗരവം ഊഹിക്കാവുന്നതേയുള്ളൂ. അനാവശ്യമായി ലാത്തിവീശി, തെറിയും ചീത്തയും പറഞ്ഞ്, വടംകെട്ടി വരിഞ്ഞു മുറുക്കി, വെടിക്കെട്ടിനെ നിയന്ത്രിച്ച് യുദ്ധമുന്നണിയിലെ ശത്രുവിനോട് പെരുമാറുന്ന പോലെയാണ് പോലീസ് ജനത്തെ സമീപിച്ചത്. കുടമാറ്റത്തിന് തയ്യാറാക്കിയ കുടകളോട് പോലും ആക്രോശിക്കുന്ന അങ്കിത് അശോകൻ പോലീസ് സേനയ്‌ക്ക് തന്നെ അപമാനമാണ്.

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഏതൊരു ക്ഷേത്ര ഉത്സവങ്ങളോടും ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. ശബരിമലയിൽ കണ്ടതിന്റെ മറ്റൊരു പതിപ്പാണ് തൃശൂരിൽ കണ്ടത്. പലക്ഷേത്രങ്ങളിലും ഇത് ആവർത്തിക്കപ്പെടുന്നു. അനാവശ്യമായ പോലീസ് ഇടപെടലുകൾ ഉത്സവങ്ങളിൽ ആവശ്യമില്ല. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ മാത്രമേ പോലീസ് ഇടപെടേണ്ടതുള്ളൂ. പൂരത്തിന്റെയും ജനങ്ങളുടെയും മനസറിയുന്നവരേയും വിവേകവും, വിനയവും, വിവരവും പക്വതയും ഉള്ള ഉദ്യോഗസ്ഥരേയും ആയിരിക്കണം ഇത്തരം കാര്യങ്ങൾക്ക് നിയോഗിക്കേണ്ടത് എന്നും ഹരിദാസ് കൂട്ടി ചേർത്തു.

Tags: Pooram 2024thrissur pooramHindu Aikya Vedi
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies