പാകിസ്താനെതിരെയുള്ള ടെസ്റ്റ് പരമ്പര ; രോഹിത് ശർമ്മയ്ക്ക് പിന്തുണയുമായി ഷാഹിദ് അഫ്രീദി
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

പാകിസ്താനെതിരെയുള്ള ടെസ്റ്റ് പരമ്പര ; രോഹിത് ശർമ്മയ്‌ക്ക് പിന്തുണയുമായി ഷാഹിദ് അഫ്രീദി

Janam Web Desk by Janam Web Desk
Apr 22, 2024, 05:07 pm IST
FacebookTwitterWhatsAppTelegram

ന്യുഡൽഹി: എക്കാലവും കാണികൾ ഏറെ ആവേശഭരിതരായി ആസ്വദിക്കുന്ന ഒന്നാണ് ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരങ്ങൾ.എന്നാൽ ഐ.സി.സി , ഏഷ്യാ കപ്പ് മത്സരങ്ങളൊഴിച്ചാൽ ഇരു ടീമുകളും അവസാനമായി നേർക്കുനേർ ഏറ്റുമുട്ടിയിട്ട് 17 വർഷങ്ങൾ ആകുകയാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ ഇന്ത്യാ-പാക് മത്സരങ്ങൾ പുനഃരാരംഭിക്കുന്നതിനെക്കുറിച്ച് ചോദ്യമുയർന്നിരുന്നു. അതിന് രോഹിത് നൽകിയ മറുപടിയെ പ്രശംസിച്ചെത്തിയിരിക്കുകയാണ് മുൻ പാക് നായകൻ ഷാഹിദ്‌ അഫ്രീദി.

ക്ലബ് പ്രേരി ഫയർ പോഡ്‌കാസ്റ്റിന് നൽകിയ ഒരഭിമുഖത്തിൽ മുൻ ഇംഗ്ലണ്ട് ടീം നായകൻ മൈക്കൽ വോൺ ആയിരുന്നു രോഹിത്തിനോട് ആ ചോദ്യം ചോദിച്ചത്.”ഇന്ത്യ സ്‌ഥിരമായി പാകിസ്താനോട് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്ന് താങ്കൾ കരുതുന്നില്ലേ ?” എന്നായിരുന്നു ആ ചോദ്യം. അതിന് രോഹിതിന്റെ മറുപടി “എന്തുകൊണ്ട് ആയിക്കൂടാ. പാകിസ്താൻ മികച്ചൊരു വിദേശടീമാണ്. അവരുമായി ഐ സി സി മത്സരങ്ങൾ ഞങ്ങൾ കളിക്കുന്നുണ്ട്. നല്ല ബൗളിംഗ് ലൈനപ്പുണ്ട് അവർക്ക് . മികച്ചൊരു മത്സരമായിരിക്കും അത്. പൂർണ്ണമായും ക്രിക്കറ്റിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. മറ്റു കാര്യങ്ങൾ ഞാൻ ചിന്തിക്കുന്നില്ല ” എന്നായിരുന്നു.

അഫ്രീദിയുടെ വാക്കുകൾ ഇങ്ങനെ: “വളരെ നല്ല മറുപടി.പരമ്പര നടക്കണം. ഇന്ത്യൻ ക്യാപ്റ്റനിൽ നിന്നുള്ള മികച്ച പ്രതികരണം . അയാൾ (രോഹിത്) ഇന്ത്യയുടെ അംബാസിഡർ കൂടിയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞങ്ങൾ എപ്പോഴും പറയുന്നുണ്ട്… സ്പോർട്സ് – പ്രത്യേകിച്ച് ക്രിക്കറ്റ് – അതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.ഞങ്ങൾ ഇന്ത്യയിൽ പോയി ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഈ കാര്യങ്ങൾ മികച്ച ബന്ധങ്ങൾ വളർത്തിയെടുക്കുന്നു. നല്ല ബന്ധങ്ങൾ വളർത്തിയെടുക്കേണ്ടത് അയൽക്കാരുടെ അവകാശമാണ് ” അഫ്രീദി പറഞ്ഞു.

കഴിഞ്ഞ 2023 ലെ ലോകകപ്പിലാണ്  ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയത്.അതിൽ ഇന്ത്യ പാകിസ്താനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. വരാനിരിക്കുന്ന ടി 20 ലോക കപ്പിലെ ലീഗ് മത്സരത്തിലാണ് ഇനി ഇരു ടീമുകളും ഏറ്റുമുട്ടുന്നത് . ജൂൺ 9 ന് ന്യുയോർക്കിലാണ് മത്സരം. ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യ ഇതുവരെ പാകിസ്താനോട് അടിയറവ് പറഞ്ഞിട്ടില്ലെന്നതും ആവേശം ഇരട്ടിപ്പിക്കുന്നു.

 

Tags: cricketshahid afridirohit sharmaIndia - Pak Cricket
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

Latest News

ഇൻഡോർ= ശുചിത്വം!!തുടർച്ചയായി എട്ടാം തവണയും ഏറ്റവും വൃത്തിയുള്ള നഗരം

മനുഷ്യ മനസുകളിൽ പ്രതിഷ്ഠിക്കുന്ന അനശ്വര കൃതിയാണ് രാമായണം: രാമായണമാസത്തിൽ ആശംസാ കുറിപ്പുമായി സിവി ആനന്ദബോസ്

ഭക്ഷണം കഴിക്കാനായി ലഞ്ച് ബോക്സ് തുറന്നു; പിന്നാലെ നാലാം ക്ലാസുകാരി കുഴഞ്ഞു വീണു; ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ദാരുണാന്ത്യം

JSK റിലീസിന്; ആരാധകർക്കൊപ്പം ആദ്യ ഷോ കാണാൻ സുരേഷ് ​ഗോപിയും, എത്തിയത് തൃശൂർ തിയേറ്ററിൽ

സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി; ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കാനഡയിൽ മലയാളി യുവതിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുതിർന്നവർക്ക് മുൻ​ഗണന;‌ പ്രായമായ യാത്രക്കാർക്ക് പ്രത്യേക കോച്ചുകളൊരുക്കി റെയിൽവേ

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട  16 കാരിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies