കോട്ടയം: ഇടിമിന്നലേറ്റ് പെയിന്റിംഗ് തൊഴിലാളി മരിച്ചു, സുഹൃത്തിന് പരിക്കേറ്റു. കാഞ്ഞിരപ്പാറ സ്വദേശി മണികണ്ഠൻ (47) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. നെടുംകുന്നം മാണിക്കുളം എന്ന സ്ഥലത്ത് വച്ചാണ് ഇവർക്ക് ഇടിമിന്നലേറ്റത്.
മണികണ്ഠനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മാന്തുരുത്തി സ്വദേശി സുനീഷിന്(37) പരിക്കേറ്റു. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച മണികണ്ഠന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.