പേരാമംഗലം; രണ്ടു വയസ്സുകാരിയെ സ്‌കൂട്ടറിന് പിന്നിൽ ഒരു സുരക്ഷയുമില്ലാതെ അശ്രദ്ധമായി നിർത്തി വണ്ടി ഓടിച്ച പിതാവിനെതിരെ കേസ്. അമല പറപ്പൂർ റൂട്ടിൽ ചിറ്റിലപ്പിള്ളി ഐഇഎസ് എൻജിനീയറിങ് കോളജിനടുത്താണ് സംഭവം.
അമല ഭാഗത്തുനിന്നും ചിറ്റിലപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് കുട്ടിയെ സീറ്റിനു മുകളിൽ നിർത്തി ഇയാൾ വണ്ടി ഓടിച്ചു പോയത്. പുറകിൽ സഞ്ചരിക്കുകയായിരുന്നവർ ദൃശ്യം പകർത്തി പോലീസിന് കൈമാറുകയായിരുന്നു.
മുള്ളൂർ സ്വദേശി ഹരിക്കെതിരെയാണ് കേസെടുത്തത്. പേരാമംഗലം പോലീസ് ആണ് നടപടി സ്വീകരിച്ചത്. കുട്ടി ഇയാളുടെ തോളിൽ കെട്ടിപ്പിടിച്ച് സീറ്റിൽ നിൽക്കുകയായിരുന്നു. പിൻസീറ്റിൽ വേറെ ആരും ഉണ്ടായിരുന്നുമില്ല. യാതൊരു സുരക്ഷയുമില്ലാതെയാണ് കുട്ടിയെ കൊണ്ടുപോയത്. ഹംപുകൾ ഉൾപ്പെടെയുളള റോഡിലൂടെ ആയിരുന്നു യാത്ര.















