ഭൂമിയെ പിടിച്ചു കുലുക്കിയിരുന്നവർ; ഭ​ഗവാൻ ശിവന്റെ നാമം നൽകിയ കൂറ്റൻ ദിനോസറിന്റെ ഫോസിൽ അർജന്റീനയിൽ; കണ്ടെടുത്തതിൽ വച്ച് ഏറ്റവും വലുതെന്ന് ശാസ്ത്രലോകം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭൂമിയെ പിടിച്ചു കുലുക്കിയിരുന്നവർ; ഭ​ഗവാൻ ശിവന്റെ നാമം നൽകിയ കൂറ്റൻ ദിനോസറിന്റെ ഫോസിൽ അർജന്റീനയിൽ; കണ്ടെടുത്തതിൽ വച്ച് ഏറ്റവും വലുതെന്ന് ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 12:38 pm IST
Facebook
Twitter
WhatsAppTelegram

ആറര കോടി വർഷങ്ങൾക്ക് മുൻപ് ഭൂമി അടക്കിവാണിരുന്ന ജീവി വർ​ഗമായിരുന്നു ദിനോസറുകൾ. പിന്നീട് വംശനാശം സംഭവിച്ച ഇവയെ കുറിച്ച് ഇന്നും പഠനങ്ങൾ നടക്കുന്നു. ഏറ്റവുമൊടുവിലായി 98 അടി നീളവും (29.87 മീറ്റർ) 74 ടൺ ഭാരവുമുള്ള ദിനോസറിന്റെ ഫോസിൽ കണ്ടെത്തിയിരിക്കുകയാണ് ​ഗവേഷകർ. 90 ദശലക്ഷം വർ‌ഷങ്ങൾക്ക് മുൻപ് ഭൂമിയെ വിറപ്പിച്ചിരുന്ന ബസ്റ്റിങ്കോറിറ്റിറ്റൻ ശിവ (Bustingorrytitan shiva) എന്ന ദിനോസറിന്റെ ഫോസിലാണ് കണ്ടെത്തിയത്. സംഹാര രുദ്രനായ ശിവനോട് ഉപമിച്ചാണ് ദിനോസറിന് ഈ പേര് നൽകിയതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

മെഗാറ്റിറ്റാനോസറുകൾ എന്നറിയപ്പെടുന്ന ഭീമാകാരമായ ജീവികളുടെ ശാഖയുടെ ഭാഗമാണിത്. ഭീമകാരമായ ദിസോറുകളുടെ ജനുസായ മെ​ഗാലോസോറസ് എന്ന വിഭാ​ഗത്തിലെ അം​​ഗമാണ് കണ്ടെടുത്ത ബി. ശിവ. നീണ്ട കഴുത്തുള്ള ഇവ സസ്യഭുക്കുകളായിരുന്നു. അർജന്റീനയിൽ വസിച്ചിരുന്ന ഇവ കൂട്ടമായാണ് ജീവിച്ചിരുന്നത്. ഭൂമിയിൽ ജീവിച്ചിരുന്നതിൽ വച്ച് വലിപ്പമേറിയതും കരുത്തേറിയതുമായ ദിനോസറുകളായിരുന്നു ഇവയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ‌


പാലിയന്റോളജിക്ക പോളോണിക് ജേർണലിൽ‌ ഇത് സംബന്ധിച്ച് വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂക്വൻ പ്രവിശ്യയിലെ കർ‌ഷകനായ മാനുവൽ ബസ്റ്റിങ്കോറി എന്ന കർഷകനാണ് തന്റെ കൃഷിയിടത്തിൽ നിന്നാദ്യമായി 2000-ത്തിൽ ബി. ശിവയുടെ ഫോസിൽ‌ കണ്ടെത്തിയത്. കാലിന്റെ അസ്ഥിയാണ് അദ്ദേഹം കണ്ടത്. തുടർന്ന് ഏണസ്റ്റോ ബാച്ച്മാൻ പാലിയന്റോളജിക്കൽ മ്യൂസിയത്തിൽ ഇത് പഠനവിധേയമാക്കി. പിന്നാലെ സെെറ്റിൽ കൂടുതൽ പഠനങ്ങളും ഖനനങ്ങളും നടത്തി. പടിഞ്ഞാറൻ അർജൻ്റീന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാലിയൻ്റോളജിസ്റ്റുകളാണ് ബസ്റ്റിങ്കോറിറ്റിറ്റൻ ശിവയെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തിയത്. പൂർണമായ അസ്ഥികൂടങ്ങളും മറ്റ് മൂന്ന് അപൂർണമായ മാതൃകകളും ഉൾപ്പടെയുള്ളവ ​ഗവേഷകർ കണ്ടെത്തുകയായിരുന്നു.

​ഗ്രീക്ക് പുരണത്തിലെ ഭീമന്മാരെയാണ് ‘ടൈറ്റൻ’ എന്ന് വിശേഷിപ്പിക്കുന്നത്. ഇതിനൊപ്പം ‘ബസ്റ്റിം​ഗറി’ എന്ന കർഷകന്റെ പേരും ചേർത്താണ് ‘ബസ്റ്റിം​ഗോറിറ്റിറ്റൻ’ എന്ന ജനുസ് നാമം ശാസ്ത്രജ്ഞർ ഇതിന് നൽകിയത്. ദിനോസറുകൾ വംശനാശം നേരിടുന്നതിനിടയിലാണ് ഈ ജനുസ്സിൽ പെട്ടവ പൂർവാധികം ശക്തിയോടെ ജീവിച്ചിരുന്നത്. അതിനാൽ തന്നെ സംഹാരത്തിന്റെയും, പുനരുജ്ജീവനത്തിന്റെയും ദേവതയായ ശിവന്റെ നാമവും കൂടി ഈ ദിനോസറിന് നൽകുകയായിരുന്നുവെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. കണ്ടെടുത്ത ഫോസിലിൽ നിന്ന് ലഭിച്ച വിവരങ്ങളും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് ബസ്റ്റിങ്കോറിറ്റിറ്റൻ ശിവയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇതിന് മുൻപ് ‌അർജൻ്റീനോസോറസ് ആയിരുന്നു കണ്ടെടുത്തതിൽ വച്ച് ഏറ്റവും വലിയ ദിനോസർ. ഇതിന്റെ ഫോസിൽ കണ്ടെത്തിയതും അർജന്റീനയിൽ‌ നിന്നായിരുന്നു. ദിനോസറുകൾ വിഹരിച്ചിരുന്നത് അർജന്റീന കേന്ദ്രീകരിച്ചാണെന്ന വിലയിരുത്തലിലേക്കാണ് കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത്.

Tags: dinosaurBustingorrytitan shivamegatitanosaurs
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies