കൊച്ചി: തെരുവുനായ കടിച്ച് പരിക്കേറ്റ് പേ വിഷബാധയ്ക്ക് ചികിത്സയിലായിരുന്ന ആൾ മരിച്ചു. പെരുമ്പാവൂർ കൂവപ്പടി സ്വദേശിയായ പോളച്ചൻ(57) ആണ് എറണാകുളം സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇയാൾക്ക് ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുവച്ച് തെരുവുനായയുടെ കടിയേറ്റത്. പേവിഷബാധയെ തുടർന്ന് ഇന്ന് രാവിലെയാണ് പോളച്ചൻ മരിച്ചത്.
തൊഴിലുറപ്പ് ജോലികൾ ചെയ്യുന്ന ആളായിരുന്നു പോളച്ചൻ. ആലുവ സർക്കാർ ആശുപത്രിയിലേക്ക് വരുന്ന വഴിയാണ് പോളച്ചനെ തെരുവുനായ ആക്രമിച്ചത്. നായ കടിക്കുമ്പോൾ സാധാരണ നൽകാറുള്ള വാക്സിൻ പോളച്ചൻ എടുത്തിരുന്നു. എന്നാൽ പോളച്ചനെ കടിച്ച നായയ്ക്ക് പേവിഷബാധ ഉണ്ടായിരുന്നതായി സംശയിക്കുന്നു.