തിരുവനന്തപുരം : പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ . മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാൽ നടപടി വേണമെന്നും , തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നുമാണ് എസ് ഡി പി ഐയുടെ ആവശ്യം .
ഇക്കാര്യം ഉന്നയിച്ച് എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. 6 വർഷത്തേക്ക് നരേന്ദ്രമോദിയെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നതാണ് എസ്ഡിപിഐയുടെ ആവശ്യം .
അടുത്തിടെ തൃശൂർ പൂരത്തിൽ ശ്രീരാമക്കുടകൾ ഉയർത്തിയതിനെ വിമർശിച്ചും എസ് ഡി പി ഐ രംഗത്തെത്തിയിരുന്നു . ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞിരുന്നു.