കൊറിയയിലെ ജനവാസകേന്ദ്രത്തിൽ മസ്ജിദ് നിർമ്മിക്കാൻ ഒരുങ്ങി യൂട്യൂബർ ദൗദ് കിം .പടിഞ്ഞാറൻ തുറമുഖ നഗരമായ ഇഞ്ചിയോണിലാണ് പള്ളി പണിയാൻ ദൗദ് കിം പദ്ധതിയിട്ടത് . എന്നാൽ പ്രദേശവാസികളിൽ നിന്ന് എതിർപ്പ് ഉണ്ടായതിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചതായാണ് സൂചന . ഭൂവുടമകളുടെ അഭ്യർത്ഥന പ്രകാരം കിം ഭൂമി വാങ്ങൽ കരാർ റദ്ദാക്കിയതായും കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതായും പള്ളി നിർമ്മിക്കാനുള്ള കിമ്മിന്റെ പദ്ധതികളെക്കുറിച്ച് അറിയില്ലെന്നും ഭൂവുടമകൾ പറഞ്ഞു..52 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരും 3.5 ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുമുള്ള താരമാണ് കിം .
മസ്ജിദ് നിർമ്മിക്കാൻ ഭൂമി വാങ്ങാൻ അഡ്വാൻസ് നൽകിയതായും , ബാക്കി തുക ഉടൻ നൽകുമെന്നും കിം പറഞ്ഞിരുന്നു.തന്റെ ആരാധകരിൽ നിന്ന് കിം സംഭാവനകളും ആവശ്യപ്പെട്ടിരുന്നു . “അവസാനം നിങ്ങളുടെ സഹായത്തോടെ, ഇഞ്ചിയോണിൽ ഒരു മസ്ജിദ് പണിയാനുള്ള ഭൂമിയുടെ കരാറിൽ ഞാൻ ഒപ്പുവച്ചു. ഈ ദിവസം വന്നിരിക്കുന്നുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. കൊറിയക്കാർക്കുള്ള ദവയ്‌ക്കായി ഒരു പ്രാർത്ഥനാ സ്ഥലവും ഇസ്ലാമിക് പോഡ്‌കാസ്റ്റ് സ്റ്റുഡിയോയും നിർമ്മിക്കാൻ ഞാൻ പദ്ധതിയിടുന്നു,” കിം പറഞ്ഞു.
എന്നാൽ, സ്‌കൂളുകൾക്കും ജനവാസകേന്ദ്രങ്ങൾക്കും സമീപം മസ്ജിദ് നിർമിക്കുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചു.2019-ൽ കിം ചെയ്ത ലൈംഗിക കുറ്റകൃത്യം എതിർപ്പ് കൂടുതൽ ശക്തമാക്കി . തുടർന്നാണ് മസ്ജിദ് നിർമ്മാണ പദ്ധതി ഉപേക്ഷിച്ചത് .