ലോകത്തെ ഏറ്റവും വലിയ ട്രാൻസ്ജെൻഡർ സംഗമം; ചിത്രാ പൗർണ്ണമിയിലെ കൂവഗം കൂത്താണ്ടവർ ക്ഷേത്രോത്സവം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തെ ഏറ്റവും വലിയ ട്രാൻസ്ജെൻഡർ സംഗമം; ചിത്രാ പൗർണ്ണമിയിലെ കൂവഗം കൂത്താണ്ടവർ ക്ഷേത്രോത്സവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 04:38 pm IST
An idol of warrior god Aravan is kept in a chariot during the annual eunuch festival at Koovagam village, in the southern Indian state of Tamil Nadu April 24, 2013. Transgenders and transvestites gather in the village every year to participate in the reenactment of the tale of Indian epic Mahabharata, in which they play the bride of warrior god Aravan and later mourn his death through ritualistic dances, according to a villager. REUTERS/Babu (INDIA - Tags: RELIGION SOCIETY)

An idol of warrior god Aravan is kept in a chariot during the annual eunuch festival at Koovagam village, in the southern Indian state of Tamil Nadu April 24, 2013. Transgenders and transvestites gather in the village every year to participate in the reenactment of the tale of Indian epic Mahabharata, in which they play the bride of warrior god Aravan and later mourn his death through ritualistic dances, according to a villager. REUTERS/Babu (INDIA - Tags: RELIGION SOCIETY)

Facebook
Twitter
WhatsAppTelegram

ചെന്നൈ : ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് ഏറെ വ്യത്യസ്തമായ കൂവഗം കൂത്താണ്ടവർ ക്ഷേത്രത്തിലെ ചിത്രാ പൗർണ്ണമി മഹോത്സവം പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ കൊണ്ടാടി. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിൽ ഉളുന്തൂർ പേട്ട താലൂക്കിൽ കൂത്താണ്ടവർ ക്ഷേത്രത്തിലെ ചിത്തിര ഉത്സവം ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ലോകത്തെ തന്നെ ഏറ്റവും വലിയ സംഗമം ആണ്.

Aravanis (transgenders)

ഈ ഉത്സവത്തിന് മഹാഭാരതവുമായി ബന്ധപ്പെട്ട ഒരു ചരിത്രമുണ്ട്. പാണ്ഡവ രാജകുമാരൻ അർജ്ജുനന്റെയും നാഗ രാജകുമാരിയായ ഉലൂപിയുടെയും മകനായ ഇരാവൻ സ്വയം തിരഞ്ഞെടുത്ത ബലിദാനത്തിന്റെ കഥയാണത്. ബലിദാനത്തിനു മുൻപ് തനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും അതിനാൽ വിവാഹ ബന്ധം വേണമെന്നും ഇരാവൻ പറഞ്ഞു. നേരം പുലരുമ്പോൾ മരിച്ചുപോകുന്ന ഒരാൾക്ക് ആരാണ് പെണ്ണ് കൊടുക്കുക എന്ന ചിന്തയുടെ പശ്ചാത്തലത്തിൽ കൃഷ്ണൻ മോഹിനിയുടെ വേഷമെടുത്ത് സ്ത്രീയായി മാറി. താമസിയാതെ ഇരാവന്റെ വിവാഹം നടന്നു. അതിനുശേഷം രാത്രി മുഴുവൻ ഭാര്യാഭർത്താക്കന്മാരായി ജീവിച്ച ഇരാവൻ പിറ്റേദിവസം മരണമടഞ്ഞു .

ഈ വിശ്വാസത്തെ അധികരിച്ച് കൃഷ്ണന്റെ പുനർജന്മമായി സങ്കൽപ്പിച്ച് ഇരാവനെ ഭർത്താവായി സ്വീകരിച്ച ട്രാൻസ്ജെൻഡറുകൾ ക്ഷേത്ര പൂജാരിയുടെ കൈകൊണ്ട് താലി കെട്ടി രാത്രി മുഴുവൻ നൃത്തം ചെയ്ത് സന്തോഷം പ്രകടിപ്പിക്കുന്നു. ഇതാണ് ഉത്‌സവത്തിന്റെ പിന്നിലെ ഐതീഹ്യം. തമിഴ്‌നാട്ടിലെ കൂവഗത്തിൽ , 18 ദിവസത്തെ ഉത്സവത്തിൽ ഈ സംഭവം പുനരാവിഷ്‌കരിക്കപ്പെടുന്നു. ഭാരതത്തിലെ ട്രാൻസ്‌ജെൻഡർ സമൂഹങ്ങളുടെ രക്ഷാധികാരി കൂടിയാണ് കൂത്താണ്ടവർ അഥവാ ഇരാവൻ.

ഈ വർഷം കൂവാഗം കൂത്താണ്ടവർ ക്ഷേത്രം ചിത്തിര ഉത്സവം 9ന് മാരിയമ്മൻ ക്ഷേത്രത്തിന് സമീപത്തെ ആചാരപരമായ ചടങ്ങോടെ ആരംഭിച്ചു. ഇതിൽ കൂവാഗം, വെള്ളൂർ, തങ്കി, സിവ്ലിയങ്കുളം, ബന്തലാടി തുടങ്ങിയ ഗ്രാമങ്ങളിൽനിന്നും നൂറുകണക്കിന് സ്ത്രീകൾ കൊണ്ടുവന്ന നിവേദ്യം എഴുന്നെള്ളിച്ച് ഘോഷയാത്ര നടത്തി. തുടർന്ന് ആ നിവേദ്യം പൊതുജനങ്ങൾക്കെല്ലാം പ്രസാദമായി നൽകി. ഇതേത്തുടർന്ന് ഇന്നലെ വൈകിട്ട് സ്വാമിയുടെ നട തുറന്നതിനു ശേഷം ചിത്രൈ മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ ഭിന്നലിംഗക്കാരുടെ താലി കെട്ടൽ പരിപാടി നടന്നു. തമിഴ്‌നാട്ടിലെയും ഇന്ത്യയിലെയും വിദേശങ്ങളിലെയും വിവിധ ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് ട്രാൻസ്‌ജെൻഡർമാർ ക്ഷേത്ര പൂജാരിയുടെ കൈകൊണ്ട് താലി കെട്ടി, ക്ഷേത്രത്തിന് സമീപം കർപ്പൂരം കത്തിച്ച്, കുമ്മി അടിച്ച് നൃത്തം ചെയ്തു.

താലിയും കെട്ടി നൃത്തമാടിയും പാടി ആഹ്ലാദിച്ചും രാത്രി മുഴുവൻ നടക്കുന്ന ഭക്തർ, ഇരാവൻ കളം വേല കഴിഞ്ഞ് പൂജാരി കൈകൊണ്ട് കെട്ടിയ താലി അറുത്ത് തല മറച്ച് വെള്ള സാരി ഉടുത്ത് വള പൊട്ടിച്ച് ഒപ്പാരി ഇട്ട് കരയും. അതിനു ശേഷം സങ്കടത്തോടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു.

തുടർന്ന് നാളെ വിദ്യാരംഭവുമുണ്ടാകും, 26ന് ധർമപട്ടാഭിഷേകത്തോടെ 18 ദിവസം നീണ്ടുനിൽക്കുന്ന ചിത്രോത്സവവും സമാപിക്കും.

തിങ്കളാഴ്ച രാത്രി വില്ലുപുരത്ത് ജില്ലാ സാമൂഹ്യക്ഷേമ വകുപ്പുമായി ചേർന്ന് സൗത്ത് ഇന്ത്യൻ ട്രാൻസ്‌ജെൻഡർ ഫെഡറേഷന്റെ നേതൃത്വത്തിൽ മിസ് കൂവാഗം സൗന്ദര്യ മത്സരം നടത്തി. ഈറോഡിൽ നിന്നുള്ള റിയ മിസ് കൂവാഗം കിരീടം നേടിയപ്പോൾ തൂത്തുക്കുടിയിൽ നിന്നുള്ള നേഘയും ചെന്നൈയിൽ നിന്നുള്ള യുവാഞ്ജലിൻ ജോണും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

Photo Courtesy : Facebook

Tags: Chithra PaurnamiKoothandavar TempleKoovagam festivalIravan
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies