അഞ്ച് വർഷത്തിനുള്ളിൽ റെയിൽവേയുടെ ശേഷി വർദ്ധിപ്പിക്കും; എല്ലാ യാത്രക്കാരും കൺഫേം ടിക്കറ്റോടെ യാത്ര ചെയ്യും

Published by
Janam Web Desk

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ റെയിൽവേയുടെ ശേഷി വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര റെയിവേ മന്ത്രി അശ്വിനി വൈഷ്ണവ്. എല്ലാ യാത്രക്കാരും കൺഫേം ടിക്കറ്റോടെ യാത്ര ചെയ്യുന്ന രീതിയിലേക്ക് മാറുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ 10 വർഷത്തിനിടെ റെയിൽവേയിൽ അത്ഭുതകരമായ മാറ്റങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്നത്. അടുത്ത അഞ്ച് വർത്തിനുള്ളിൽ റെയിൽവേ ശേഷി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകുന്നു. ട്രെയിൻ യാത്രക്കാരായ ഏതൊരാൾക്കും കൺഫേം ചെയ്ത ടിക്കറ്റുകൾ ലഭിച്ചിരിക്കും. ഒപ്പം യാത്രക്കാർക്കുള്ള സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കും.

കഴിഞ്ഞ പത്ത് വർഷത്തിനിടെ വലിയ മാറ്റങ്ങളാണ് റെയിൽവേയിൽ ഉണ്ടായത്. 2014 മുതൽ 2024 വരെ 31,000 കിലോ മീറ്റർ പുതിയ ട്രാക്കുകൾ നിർമ്മിച്ചു. 44,000 കിലോ മീറ്റർ റെയിൽപാത വൈദ്യുതീകരിച്ചു. 54,000 പുതിയ കോച്ചുകൾ നിർമ്മിച്ചു. 2,734 കിലോ മീറ്റർ ചരക്ക് ഇടനാഴിയും നിർമ്മിച്ചു എന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

 

Share
Leave a Comment