അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽപ്പെട്ട് മൂന്ന് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം. ഗുജറാത്ത് ആനന്ദ് നഗർ സ്വദേശികളായ രേഖബെൻ പട്ടേൽ,സംഗീത ബെൻ പട്ടേൽ, മനീഷാ ബെൻ രാജേന്ദ്രഭായി പട്ടേൽ എന്നിവരാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ കാർ ഡിവൈഡറിലിടിച്ച് അന്തരീക്ഷത്തിൽ 20 അടിയോളം ഉയർന്ന് റോഡിന് വശത്തെ മരത്തിലിടിച്ച് തകരുകയായിരുന്നു. സൗത്ത് കരോലിനയിലെ ഗ്രിൻവില്ലെ കൗണ്ടിയിലെ ഇന്റർസ്റ്റേറ്റ് 85 ലായിരുന്നു അപകടം.
കാർ തകർന്ന് തരിപ്പണമായ നിലയിലാണ്. എസ്.യു.വിയുടെ ഭാഗങ്ങൾ മരത്തിൽ കുടുങ്ങിയ നിലയിലായിരുന്നു. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. വേഗ പരിധി കടന്ന് പാഞ്ഞ കാർ നാലോ ആറോ സിംഗ്നൽ ലൈനുകളിൽ നിർത്തിയില്ലെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തിൽ മറ്റൊരു വാഹനത്തിന്റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഗ്രിൻവില്ലെ കൗണ്ടി ചീഫ് മൈക്ക് എല്ലിസ് പറഞ്ഞു. അപകടത്തിന് കാരണം അമിതവേഗം മാത്രമാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Three women were killed in a crash Friday on I-85 in Greenville County. Here’s what we know: https://t.co/QmLI3hE3cn pic.twitter.com/Kwnms3eqai
— WYFF News 4 (@wyffnews4) April 26, 2024