ഭോപ്പാൽ : കോളേജ് വിദ്യാർത്ഥിനിയെ പ്രണയക്കെണിയിൽ കുടുക്കി മതം മാറ്റാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ . മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം . അൽഫസ് ഖാൻ എന്ന യുവാവാണ് അറസ്റ്റിലായത് . ഛോട്ടി ഗ്വാൾട്ടോളിയ്ക്കടുത്തുള്ള ഗുജറാത്തി കോളേജിലാണ് അൽഫസ് ഖാനും , പെൺകുട്ടിയും പഠിക്കുന്നത്.
ഒരു മാസം മുൻപാണ് അൽഫസ് ഖാൻ വിദ്യാർത്ഥിനിയോട് വിവാഹാഭ്യർത്ഥന നടത്തിയത് . വിദ്യാർത്ഥിനി സമ്മതിച്ചതോടെ, മതപരിവർത്തനത്തിനായി ശ്രമം തുടങ്ങി . താൻ സമ്പന്നനാണെന്നും , തനിക്ക് ധാരാളം കൃഷിയിടവും കടയുമുണ്ടെന്നുമൊക്കെ അൽഫസ് ഖാൻ പെൺകുട്ടിയോട് പറഞ്ഞു. മതം മാറി വിവാഹം കഴിച്ചാൽ ജീവിതം ഭദ്രമാകുമെന്നായിരുന്നു വാഗ്ദാനം .
എന്നാൽ മതം മാറാൻ വിദ്യാർത്ഥിനി വിസമ്മതിച്ചപ്പോൾ അൽഫസ് ഖാൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ഈ വിവരം വിദ്യാർത്ഥിനി രക്ഷിതാക്കളെയും ഹൈന്ദവ സംഘടനകളെയും അറിയിച്ചു . ഇവരുടെ സഹായത്തോടെ പൊലീസിലും പരാതി നൽകി. തുടർന്ന് അൽഫസിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു .