ശ്രീനഗർ: അതിർത്തിയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ പ്രാദേശിക സൈന്യത്തിലെ അംഗത്തിന് പരിക്ക്. ഉധംപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ വില്ലേജ് ഡിഫൻസ് ഗാർഡിലെ അംഗത്തിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനാര ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും പ്രാദേശിക സൈന്യവും തിരച്ചിൽ നടത്തുന്നതിനിടെ അപ്രതീക്ഷിതമായി ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെയിലാണ് സോനാംഗത്തിന് പരിക്കേറ്റത്.
സേന പ്രത്യാക്രമണം നടത്തിയെങ്കിലും ഉൾവനത്തിലേക്ക് ഭീകരസംഘം മറയുകയായിരുന്നു. സുരക്ഷാ സേനയും പൊലീസും സ്ഥലം വളഞ്ഞ് തിരച്ചിൽ നടത്തുകയാണ്.