ഭോപ്പാൽ : പ്രണയക്കെണിയിൽ കുടുങ്ങാത്ത യുവതിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി പീഡിപ്പിച്ചത് മൂന്ന് വർഷം . മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം . കേസിൽ സാബിർ ഖാൻ എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു .
ഗ്വാളിയോറിലെ താരഗഞ്ച് നിവാസിയായ 27 കാരിയാണ് സാബിറിനെതിരെ പരാതി നൽകിയത് . വിവാഹിതനായ സാബിർ ആദ്യം പ്രണയത്തിൽ കുടുക്കാൻ ശ്രമിച്ചെങ്കിലും , സാബിർ വിവാഹിതനാണെന്ന് അറിഞ്ഞതോടെ യുവതി പിന്മാറി . എന്നാൽ പറയുന്നത് കേട്ടില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നും ആത്മഹത്യാ കുറിപ്പിൽ പേരെഴുതി പിതാവിനെയും സഹോദരനെയും കുടുക്കുമെന്നും പറഞ്ഞ് സാബിർ ഖാൻ യുവതിയെ ഭീഷണിപ്പെടുത്തി. പിന്നാലെ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് വിളിച്ചിറക്കിയ സാബിർ പെൺകുട്ടിയെ തന്റെ വീട്ടിൽ ബന്ദിയാക്കുകയും ചെയ്തു.
ഇസ്ലാം മതം സ്വീകരിക്കാൻ ഇയാൾ എല്ലാ ദിവസവും സമ്മർദം ചെലുത്തുകയും വിസമ്മതിച്ചപ്പോൾ ശാരീരികമായി ആക്രമിക്കുകയുമായിരുന്നു . യുവതിയ്‌ക്ക് ഭക്ഷണം പോലും നിഷേധിച്ചു. ‘ എന്റെ കൂടെയാണ് ജീവിക്കുന്നതെങ്കിൽ മുസ്ലിമാകേണ്ടി വരും” എന്നായിരുന്നു സാബിർ യുവതിയോട് പറഞ്ഞത് . സാബിറിന്റെ പിതാവ് യൂസഫ് ഖാനും സഹോദരൻ സമീർ ഖാനും തന്നെ മർദിക്കാറുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.
സാബിറിന്റെ ഭാര്യയും അമ്മയും യുവതിയെ മർദ്ദിക്കുന്നത് കണ്ടെത്തിയ വീട്ടുടമസ്ഥനാണ് യുവതിയെ രക്ഷിച്ചത് .തുടർന്ന്, ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരുടെ സഹായത്തോടെ യുവതിയും കുടുംബവും ബഹോദാപൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.സാബിർ ഖാൻ, പിതാവ് യൂസഫ് ഖാൻ, സഹോദരൻ സമീർ ഖാൻ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ കേസിലെ പ്രതികളെല്ലാം ഒളിവിലാണ്.