സംവരണം നിർത്തലാക്കുമെന്ന് അമിത് ഷാ പറഞ്ഞെന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ അസം കോൺഗ്രസിന്റെ വാർ റൂം കോർഡിനേറ്റർ അറസ്റ്റിൽ. റീതം സിംഗെന്ന ആളാണ് പിടിയിലായതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അസം പൊലീസാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
കോൺഗ്രസിന്റെ ആരോപണം പൊളിച്ച് ബിജെപി സോഷ്യൽ മീഡിയ തലവൻ അമിത് മാളവ്യ അമിത് ഷായുടെ പ്രസംഗത്തിന്റെ ഒർജിനൽ വീഡിയോയും വ്യാജ വീഡിയോയും പങ്കുവച്ച്, തെലങ്കാന കോൺഗ്രസിന് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതിൽ മുന്നറിയിപ്പും നൽകിയിരുന്നു.
അതേസമയം അഭിഭാഷകനും സോഷ്യൽ എൻജിനയറും റോക്കറ്റ് സയൻ്റിസ്റ്റ് എന്നുമാണ് റീതം സിംഗിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കുടാതെ അസമിലെ കോൺഗ്രസ് പാർട്ടിയുടെ വാർ റൂം കോർഡിനേറ്ററെന്നും എക്സിൽ വ്യക്തമാക്കുന്നു. ഇയാളുടെ അറസ്റ്റിൽ കോൺഗ്രസ് നേതാക്കളാരും ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.
Assam police have arrested an individual named Sri Reetom Singh in connection with the fake video involving Honorable Home Minister Sri @AmitShah
— Himanta Biswa Sarma (Modi Ka Parivar) (@himantabiswa) April 29, 2024
“>