ആലപ്പുഴ: വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി അപകടം. ബോട്ട് മുങ്ങി തുടങ്ങിയ വേളയിൽ തന്നെ സമീപമുണ്ടായിരുന്ന സ്പീഡ് ബോട്ട് ഡ്രൈവർമാർ രക്ഷാപ്രവർത്തനം നടത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. തലനാരിഴയ്ക്കാണ് അപകടമൊഴിവായതെന്ന് ബോട്ട് യാത്രികർ പറയുന്നു.വിനോദ യാത്രയ്ക്കെത്തിയ കുടുംബമായിരുന്നു ബോട്ടിലുണ്ടായിരുന്നത്.