ഹാലാസ്യ മാഹാത്മ്യം 55 – പ്രബന്ധ താരതമ്യ നിർണയം
Monday, November 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

ഹാലാസ്യ മാഹാത്മ്യം 55 – പ്രബന്ധ താരതമ്യ നിർണയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2024, 01:38 pm IST
FacebookTwitterWhatsAppTelegram

സുന്ദരേശ ഭഗവാൻ പ്രബന്ധം താരതമ്യം ചെയ്ത് സംഘ കവികളുടെ വാഗ്വാദം തീർത്ത ലീലയാണ് ഇത്. സൂത്രജ്ഞാനം നേടിയ സംഘ കവികൾ സൂത്രത്തിന്റെ വ്യാഖ്യാനം പ്രത്യേകം തയ്യാറാക്കി. അപ്പോൾ സ്വന്തം പ്രബന്ധത്തിന്റെ മേന്മ പറഞ്ഞുകൊണ്ട് ഓരോ കവിയും അഭിപ്രായം പറഞ്ഞു.

അത് പരസ്പരം വാഗ്വാദത്തിനും കലഹത്തിനും ഇടയാക്കി. അപ്പോൾ എല്ലാവരും കൂടി ഒരുമിച്ച് ഒരു തീരുമാനമെടുത്തു. എല്ലാവരും രചിച്ച പ്രബന്ധങ്ങൾ സുന്ദരേശ സന്നിധിയിൽ കാണിക്കണം. ഭഗവാൻ ആരുടെ പ്രബന്ധമാണോ ശ്രേഷ്ഠമായി പറയുന്നത് അതിനെ മറ്റുള്ളവർ അംഗീകരിക്കണം പിന്നീട് തർക്കിക്കാൻ പാടില്ല ഈ തീരുമാനം അനുസരിച്ച് സംഘ കവികൾ എല്ലാവരും കൂടി സുന്ദരേശ സന്നിധിയിൽ എത്തി എല്ലാ പ്രബന്ധങ്ങളും ഭഗവാന്റെ മുന്നിൽ വച്ചതിനുശേഷം ഇങ്ങനെ പ്രവർത്തിച്ചു.

“കരുണാനിധെ.! ശംഭോ..!! പരമാനന്ദമൂർത്തേ..!! ശരണാഗതന്മാരെ പാലിക്കുന്നവനെ ഇന്ന് ഞങ്ങളുടെ ദുഃഖം തീർത്ത് തരേണമേ..!! ദ്രാവിഡ സൂത്രങ്ങൾക്ക് ഞങ്ങൾ പ്രത്യേകം പ്രത്യേകം വ്യാഖ്യാനം രചിച്ചു. സ്വന്തം വ്യാഖ്യാനമാണ് നല്ലതെന്ന് ഓരോ കവിയും വാദിക്കുന്നു. സർവ്വജ്ഞനായ അങ്ങ് ഏതാണ് നല്ലതെന്ന് നിശ്ചയിക്കണം. പിന്നെ ഞങ്ങൾ തർക്കിക്കുകയില്ല.”

പ്രാർത്ഥന കേട്ടപ്പോൾ ഹാലാസ്യ നാഥൻ ഒരു കവിയുടെ രൂപത്തിൽ ആവിർഭവിച്ചു. ഭസ്മലേപനം ചെയ്ത ശരീരത്തോട് കൂടി പ്രത്യക്ഷനായ കവി, നല്ല കുപ്പായവും തലപ്പാവും അണിഞ്ഞിരുന്നു. അവിടെയുള്ള മണ്ഡപത്തിൽ പുഞ്ചിരിയോട് കൂടിയിരുന്ന അവരോട് ഇങ്ങനെ പറഞ്ഞു. ഈ നഗരത്തിൽ ഉത്തമനായ ഒരു വൈശ്യനുണ്ട്. ധനധാന്യ സമ്പന്നനും ദാനശീലനം നിർമ്മലനും സത്യം പറയുന്നവനും ധർമ്മിഷ്ഠനുമായ ആ ശിവ ഭക്തൻ എനിക്ക് പ്രിയപ്പെട്ടവനാണ്. അദ്ദേഹത്തിന്റെ പത്നിയും സദ്ഗുണങ്ങൾ ഉള്ള ഒരു പതിവ്രതയാണ്. അവർ പുത്ര ഭാഗ്യത്തിന് വേണ്ടി തപസ്സനുഷ്ഠിച്ചവരാണ്. ശിവപുത്രനായ സ്കന്ദൻ അവരുടെ മൂകനായ പുത്രനായി ജനിച്ചിട്ടുണ്ട്. അവനെ പ്രബന്ധങ്ങൾ വായിച്ചു കേൾപ്പിക്കുക..അവൻ ഏതാണോ സ്വീകരിക്കുന്നത് അത് ശ്രേഷ്ഠമാണ്. ഇങ്ങനെ പറഞ്ഞപ്പോൾ, മൂകൻ ഗുണദോഷങ്ങൾ പറയുന്നത് എങ്ങനെയാണെന്ന് സംശയം സംഘകവികൾക്ക് ഉണ്ടായി.

കവിയായി പ്രത്യക്ഷനായ മഹാദേവൻ സംശയം പരിഹരിച്ചു കൊടുത്തു. ഏത് പ്രബന്ധം വായിച്ചു കേൾക്കുമ്പോഴാണോ മൂകനായ വൈശ്യ കുമാരന് മനസ്സിൽ സന്തോഷവും തൽഫലമായി രോമാഞ്ചവും ഉണ്ടാകുന്നത്, ആനന്ദ കണ്ണീരിനാല്‍ ശിരസ്സ് ഇളക്കുകയും ചെയ്യുന്നത്. ആ പ്രബന്ധം ശ്രേഷ്ഠമായി അംഗീകരിക്കണം. അതിനുശേഷം നിങ്ങൾ വാദിക്കരുത് വാദിച്ചാൽ പരസ്പരം വിരോധം ഉണ്ടാകും. സംഘ കവികൾ അത് സമ്മതിച്ചു. അവർ മൂകനായ ബാലനെ സാദരം ക്ഷണിച്ചുകൊണ്ട് വന്ന മണ്ഡപത്തിൽ ഇരുത്തി വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിവ കൊണ്ട് അലങ്കരിക്കുകയും, പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുകയും ചെയ്തു. ഓരോ കവിയും തങ്ങളുടെ രചനകൾ വായിച്ചു കേൾപ്പിച്ചു.

നൽക്കീരൻ, കപിലൻ, ഭരണൻ എന്നീ മൂന്നു വിദ്യാവിദ്വാന്മാരുടെ പ്രബന്ധങ്ങൾ കേട്ടപ്പോൾ മൂകനായ വൈശ്യ ബാലന് രോമാഞ്ചവും ആനന്ദക്കണ്ണീരും ഉണ്ടായി. മാത്രമല്ല സന്തോഷം കൊണ്ട് തല കുലുക്കുകയും ചെയ്തു. മറ്റു കവികളും മത്സരഭാവം വെടിഞ്ഞ് ഈ മൂന്നു പ്രബന്ധങ്ങളെ അംഗീകരിച്ചു. ആദരപൂർവ്വം ആ കുമാരനെ തിരിച്ചയച്ചു.

ദ്രാവിഡർക്ക് സന്തോഷം നൽകുന്ന അവ പ്രസിദ്ധങ്ങളായി. പരസ്പരം വാദപ്രതിവാദത്തിൽ ഏർപ്പെട്ട സംഘകവികളുടെ അഹങ്കാരം സുന്ദരേശ ഭഗവാൻ നശിപ്പിച്ചു.

ഭക്തിപൂർവ്വം ഈ ലീല മനസ്സിലാക്കുന്നവർക്ക് മുക്തിയും അഭീഷ്ടവും സിദ്ധിക്കും

അടുത്ത ഹാലാസ്യ മാഹാത്മ്യം 56 – ഉത്തരഹാലാസ്യപ്രവേശം

അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്‌.

കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936

ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .

ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും

https://janamtv.com/tag/halasya-mahatmyam/

Tags: Halasya MahatmyamSUB
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

വൈകാശി വിശാഖ മഹോത്സവത്തിന് പഴനി ഒരുങ്ങി : കൊടിയേറ്റ് ജൂൺ മൂന്നിന് ; തിരുകല്യാണം ജൂൺ 8 ന് നടക്കും

പുരുഷന്മാർക്ക് ശയനപ്രദക്ഷിണം, സ്ത്രീകൾക്ക് അടിപ്രദക്ഷിണം; മഹാ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങിനെ

തൈപ്പൂയദിവസം ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയെന്ന് അറിയാം

Latest News

​ഗുരുവായൂരപ്പനെ കണ്ട് ദർശനപുണ്യം തേടി മുകേഷ് അംബാനി; ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി 15 കോടി കൈമാറി

മകനെ കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ; സ്വവർ​ഗാനുരാ​ഗിയായ ദമ്പതികൾ അറസ്റ്റിൽ, കുറ്റസമ്മതം നടത്തുന്ന ശബ്ദസന്ദേശം പൊലീസിന്

പ്രമുഖർ കളത്തിലിറങ്ങും; ബിജെപിക്ക് വേണ്ടി ജനവിധി തേടാൻ മുൻ DGP ആർ ശ്രീലേഖയും, തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് രാജീവ് ചന്ദ്രശേഖർ

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies