എല്ലാവരുടെയും പ്രിയപ്പെട്ടതാകും നല്ല ആവി പറക്കുന്ന കാപ്പി. ചായ മതിവരുവോളം കുടിക്കും പോലെയാണ് കാപ്പി പ്രിയർക്ക് കോഫി. പലരും ദോഷങ്ങൾ അറിയാതെയാണ് കാപ്പി നുണയുന്നത്.
അമിതമായി കാപ്പി കുടിച്ച് ശീലിച്ചാൽ സമ്മർദ്ദം കൂട്ടുമെന്നാണ് പഠനങ്ങൾ പറയുന്നത്. തത്ഫലമായി മുഖക്കുരുവും ഉടലെടുക്കും. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ആണ് ഇവിടുത്തെ വില്ലൻ. ഇത് അമിതമായി ശരീരത്തിലെത്തുന്നത് കോർട്ടിസോൾ സെബം ഉത്പാദിപ്പിക്കുന്നതിന്റെ അളവ് വർദ്ധിപ്പിക്കും. ഇതാണ് മുഖത്ത് കുരുക്കൾ കൂടാൻ കാരണം.
ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമാണ് കാപ്പി. എന്നാൽ ഗുണങ്ങൾക്കൊപ്പം ദോഷവും ഉണ്ടാക്കുന്നു. കാപ്പി ഉപയോഗം കൂടുന്നത് സ്ട്രെസ്സ് ലെവൽ കൂടാൻ കാരണമാകുന്നു. പാൽ കാപ്പി കുടിക്കുന്നവർക്കും ഇതേ ഫലങ്ങളാണ് നൽകുന്നത്. പാലിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതും സെബത്തിന്റെ ഉത്പാദനത്തെ വർദ്ധിപ്പിക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നു.
ഇതിന് പുറമേ കാപ്പി കുടിക്കുന്നവരിൽ ഉറക്ക കുറവും അനുഭവപ്പെടാറുണ്ട്. ഇത് ഹോർമോൺ വ്യതിയാനത്തിനും കാരണമാകും. ഇതും മുഖക്കുരുവിലേക്ക് നയിക്കുന്നു. കോശങ്ങളുടെ പ്രവർത്തനത്തിനും ഉത്പാദനത്തിനും ഉറക്കം കൂടിയേ തീരൂ. ഉറക്കം കുറയുമ്പോൾ മൃതകോശങ്ങൾ അടിഞ്ഞുകൂടുന്നതിനും കുരുക്കൾ പ്രത്യക്ഷപ്പെടുന്നതിനും കാരണമാകും.