ദാരിദ്ര്യമെന്താണെന്ന് പുസ്തകങ്ങളിൽ വായിച്ചാൽ പോരാ, ചായ വിൽക്കുന്നവനേ പാവപ്പെട്ടവന്റെ വേദന മനസിലാകൂ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കങ്കണ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദാരിദ്ര്യമെന്താണെന്ന് പുസ്തകങ്ങളിൽ വായിച്ചാൽ പോരാ, ചായ വിൽക്കുന്നവനേ പാവപ്പെട്ടവന്റെ വേദന മനസിലാകൂ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കങ്കണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 12:24 pm IST
Facebook
Twitter
WhatsAppTelegram

രാംപൂർ: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മാണ്ഡി ലോക്സഭാ സ്ഥാനാർത്ഥി കങ്കണ റണാവത്ത്. രാജകീയ സുഖസൗകര്യങ്ങളിൽ മുഴുകി കഴിയുന്നവർക്ക് എങ്ങനെയാണ് പാവപ്പെട്ടവരുടെ വേദനയും കഷ്ടപ്പാടും മനസിലാകുന്നതെന്ന് അവർ ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് കോൺഗ്രസ് നേതൃത്വത്തിനും, മാണ്ഡിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗിനെതിരെയും കങ്കണ വിമർശനം ഉന്നയിച്ചത്.

“അവർ ദാരിദ്ര്യമെന്താണെന്ന് പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്. എന്നാൽ ചായ വിൽക്കുന്നവനും അയൽ വീട്ടിൽ പാത്രം കഴുകി മക്കളെ വളർത്തിയ അമ്മയ്‌ക്കും മാത്രമേ പാവങ്ങളുടെ വേദനയും കഷ്ടപ്പാടും അറിയൂ,” കങ്കണ പറഞ്ഞു. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും മുക്തരാക്കിയ, നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും വേണ്ടി ശൗചാലയം നിർമ്മിച്ച് നൽകിയ, പുകയുടെ നരകത്തിൽ നിന്നും ഗ്യാസ് സ്റ്റൗ നൽകി അവർക്ക് ആശ്വാസമേകിയ, വൃദ്ധരും നിസ്സഹായരുമായ സഹോദരങ്ങൾക്ക് അസുഖം വന്നാൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുകയും ചെയ്തവർക്കായിരിക്കണം വോട്ട് നൽകേണ്ടതെന്ന് പ്രധാനമന്ത്രി നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കങ്കണ പറഞ്ഞു.

“രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, വിക്രമാദിത്യ സിംഗ് ഇവരെല്ലാം വഴിതെറ്റിയ രാജകുമാരന്മാരാണ്. ഇവർക്ക് രാജ്യത്തിന്റെ സമ്പത്തിൽ കൈവെക്കാൻ അവകാശമില്ല. അവർ അവരുടെ മാതാപിതാക്കളുടെ സ്വത്തുക്കൾ കൈകാര്യം ചെയ്താൽ മതി. ദരിദ്ര കുടുംബങ്ങളിൽ വളർന്നുവന്നവർക്കാണ് രാജ്യത്തിന്റെ അധികാരം നൽകേണ്ടത്. അവർ മാത്രമേ പാവങ്ങളെ പറ്റി ചിന്തിക്കുകയുള്ളു. എനിക്ക് സമ്പത്ത് ആയിരുന്നു ആവശ്യമെങ്കിൽ ഞാൻ മുംബൈ ഉപേക്ഷിച്ച് ഇങ്ങോട്ട് വരില്ലായിരുന്നു. എന്നാൽ എനിക്ക് വേണ്ടത് നിങ്ങളെ സേവിക്കാനുള്ള അവസരമാണ് ,” കങ്കണ പറഞ്ഞു. രാജകീയ കുടുംബത്തിൽ ജനിച്ചിട്ടും കോൺഗ്രസ് നേതാവ് വിക്രമാദിത്യ ഒരു സ്ത്രീയായ തനിക്കെതിരെ വളരെ മോശം രീതിയിലുള്ള പരാമർശങ്ങളാണ് നടത്തുന്നതെന്നും അവർ പറഞ്ഞു. ഹിമാചൽ പ്രദേശിൽ നാല് ലോക്സഭാ സീറ്റുകളാണ് ഉള്ളത്. ജൂൺ 1 നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags: himachal pradeshkangana ranautrahulLok Sabha pollsvikramadithya singh
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies