വൈറലായി നടനും സംവിധായകനുമായ മധു വാര്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ജീവിച്ചിരിക്കുന്ന ഇതിഹാസത്തെ കാണാൻ യാത്ര തുടങ്ങുന്നുവെന്ന് അടിക്കുറിപ്പോടെയാണ് വീഡിയോ ആരംഭിച്ചത്. തുടർന്ന് ഫ്ലൈറ്റ് യാത്രയ്‌ക്കൊടുവിൽ രജനികാന്തിനൊപ്പം നിൽക്കുന്ന മധു വാര്യരെയാണ് കാണാൻ സാധിക്കുക. ചെന്നൈയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയാണ് മധു വാര്യർ സ്റ്റൈൽ മന്നനെ കണ്ടത്. സഹോദരിയും നടിയുമായ മഞ്ജുവാര്യരാണ് രജനിയെ നേരിൽ കാണാനുള്ള അവസരം ചേട്ടന് ഒരുക്കിക്കൊടുത്തത്.
മധു വാര്യരുടെ പോസ്റ്റിന് താഴെ നിരവധി രസകരമായ കമന്റുകളാണ് നിറയുന്നത്. എപ്പോഴാണ് തങ്ങൾക്ക് ഇത്തരം ഒരു അവസരം കിട്ടുന്നത്, എടാ മോനെ… പെങ്ങള് പൊളിയാണല്ലോ, ഇതെങ്ങനെ സാധിച്ചു? എന്നിങ്ങനെ പോകുന്നു കമന്റുകൾ.
View this post on Instagram
രജനികാന്തിന്റെ പുതിയ ചിത്രമായ ‘വേട്ടയ്യനിൽ’ മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ പോലീസ് വേഷത്തിലായിരിക്കും തലൈവർ എത്തുന്നതെന്നാണ് സൂചന.