ടി20 ലോകകപ്പിനുള്ള താരങ്ങളുടെ സെലക്ഷനെക്കുറിച്ച് വിശദമായി സംസാരിച്ച് മുഖ്യസെലക്ടർ അജിത് അഗാർക്കറും നായകൻ രോഹിത് ശർമ്മയും. വീക്കറ്റ് കീപ്പർമാരായി സഞ്ജുവിനെയും പന്തിനെയും തിരഞ്ഞെടുത്തതിന് പിന്നിലെ കാരണങ്ങളാണ് ഇവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. കെ.എൽ രാഹുൽ മികച്ച താരമാണ്, അദ്ദേഹം മുൻനിരയിലാണ് ബാറ്റ് ചെയ്യുന്നത്.
പക്ഷേ സാഹചര്യങ്ങളനുസരിച്ച് ടീമിന് മധ്യനിരയിൽ കളിക്കുന്നവരെയാണ് വേണ്ടിയിരുന്നത്. സഞ്ജുവിനെ സംബന്ധിച്ച് അദ്ദേഹത്തിന് മുൻനിരയിലും മധ്യനിരയിലും കളിക്കാനാകും. ഡൽഹി ക്യാപിറ്റൽസിനായി പന്ത് അഞ്ചാമതാണ് ബാറ്റിംഗിനിറങ്ങുന്നത്. അതാണ് തങ്ങൾ ആലോചിച്ചത്. അല്ലാതെ ആരാണ് മികച്ചത് എന്നായിരുന്നില്ല. സഞ്ജുവും പന്തും ഐപിഎല്ലിൽ അസാധ്യ പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്.
ഇരുവരും ടീമിന് പെർഫെക്ടാണ്. ഒഴിവുണ്ടായിരുന്ന സ്ലോട്ടുകളിലേക്ക് പരിഗണിക്കാനാവുന്ന രണ്ടു മികച്ച താരങ്ങളായിരുന്നു സഞ്ജുവും പന്തും. അതുകൊണ്ടാണ് അവരെ ഉൾപ്പെടുത്തിയത്. ഇന്നിംഗ്സിന് അവസാനം വരെ ബാറ്റ് ചെയ്യാൻ അവർക്ക് സാധിക്കും.ലോകകപ്പിനും അതാണ് വേണ്ടത്–അജിത് അഗാർക്കർ വ്യക്തമാക്കി.