ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിരാട് കോലിയെ ഉൾപ്പെടുത്തിയതിലടക്കം വിമർശനങ്ങളും ഉയർന്നു. വിരാടിന്റെ ഐപിഎൽ സ്ട്രൈക് റേറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ലോകകപ്പ് സ്ക്വാഡിലെ സെലക്ഷനെക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിലും ഈ ചോദ്യം നേരിട്ടു. ഇതിന് ക്യാപ്റ്റൻ രോഹിത് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ഐപിഎല്ലിൽ വിരാട് കോലി റൺസ് നേടുന്നുണ്ടെങ്കിലും വേഗം കുറവാണെന്നും ഇത് ലോകകപ്പിലെത്തുമ്പോൾ ടീമിനെ ബാധിക്കുമോ എന്നായിരുന്നു ചോദ്യം. ഇത് കേട്ടപാടെ ക്യാപ്റ്റൻ രോഹിത് പൊട്ടിച്ചിരിച്ചു. ഇതിന് സമാനമായി ഒരു ചോദ്യം 2021 ലോകകപ്പിന് മുമ്പ് വിരാട് കോലിയും നേരിട്ടിരുന്നു. രോഹിത്തിന്റെ ഫോമിനെക്കുറിച്ചായിരുന്നു അന്ന് ക്യാപ്റ്റനായിരുന്ന കോലിയോട് മാദ്ധ്യമപ്രവർത്തകർ ചോദിച്ചത്. അന്ന്
നിങ്ങൾ ഇക്കാര്യം ചോദിച്ചത് തന്നെ വിശ്വസിക്കാനാകുന്നില്ലെന്ന് പറഞ്ഞ് വിരാട് കോലി ചിരിക്കുന്നത് കാണാമായിരുന്നു.
Rohit Sharma Smile on Virat Kohli strike rate in ipl 😂😂 #T20WorldCup24 #SRHvsRR pic.twitter.com/9fYoFBFXCC
— Rajsthan_ Aale (@Rajsthan_Aale07) May 2, 2024
അതേസമയം വിരാടിന്റെ സ്ട്രൈക് റേറ്റ് സംബന്ധിച്ച് മുഖ്യസെലക്ടർ അജിത് അഗാർക്ക് മറുപടി നൽകി. അതൊരു ചർച്ചയേ അല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കോലി നന്നായി ഐപിഎല്ലിൽ കളിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് എപ്പോഴും ടീമിന് മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.
During T20 World Cup 2021 Kohli started smiling when he was asked Rohit Sharma’s form and his place in T20.
Today in 2024 T20 WC Press conference Rohit started smiling when he was asked Virat Kohli’s strike rate
Ro-Ko ❤
HOPE they both lift an ICC trophy together#CricketTwitter pic.twitter.com/S0u3oGRYNX— CricEssence.com (@cricessence) May 2, 2024
“>















