ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ. ഓൾറൗണ്ടർ റാഷിദ് ഖാനാണ് ടീമിനെ നയിക്കുക. ഏകദിന ലോകകപ്പിൽ ടീമിനെ നയിച്ച ഹസ്മത്തുള്ള ഷാഹിദി ടീമിലില്ല. കരീം ജനത്, മുഹമ്മദ് ഇഷാഖ്, നൂർ അഹമ്മദ് എന്നിവർ ടീമിൽ ഇടം കണ്ടെത്തി. 15 അംഗ ടീമിൽ ഐപിഎല്ലിൽ വിവിധ ടീമുകളെ പ്രതിനിധീകരിക്കുന്ന 8 താരങ്ങളും ഉൾപ്പെടുന്നു. റാഷിദ് ഖാൻ, അസ്മത്തുള്ള ഒമർസായി, നൂർ അഹമ്മദ്, ഫസൽഹഖ് ഫാറൂഖി, നവീൻ ഉൾ ഹഖ്, മുഹമ്മദ് നബി, റഹ്‌മാനുള്ള ഗുർബാസ്, ഗുൽബാദിൻ നായിബ് എന്നിവരാണ് ഐപിഎൽ കളിക്കുന്നത്.
മാർച്ചിൽ അയർലൻഡിനെതിരായ പരമ്പരയിലൂടെ അഫ്ഗാനായി അരങ്ങേറിയ നംഗ്യാൽ ഖരോട്ടിയും ടീമിൽ ഇടംപിടിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുമായി 20 കാരൻ പരമ്പരയിൽ ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു. 2020, 2022 വർഷങ്ങളിൽ അണ്ടർ 19 ലോകകപ്പ് കളിച്ച മുഹമ്മദ് ഇഷാഖാണ് ടീമിലുള്ള മറ്റൊരു യുവതാരം.
ന്യൂസിലൻഡ്, വെസ്റ്റിൻഡീസ്, ഉഗാണ്ട, പാപുവ ന്യൂ ഗിനിയ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് സിയിലാണ് അഫ്ഗാൻ. ജൂൺ 3ന് പ്രൊവിഡൻസിൽ ഉഗാണ്ടയ്‌ക്കെതിരെയാണ് ആദ്യ മത്സരം.
അഫ്ഗാൻ സ്ക്വാഡ്: റഹ്‌മാനുള്ള ഗുർബാസ് (WK) , ഇബ്രാഹിം സദ്രാൻ, അസ്മത്തുള്ള ഒമർസായി, നജീബുള്ള സദ്രാൻ, മുഹമ്മദ് ഇഷാഖ്, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ്, കരീം ജനത്, റാഷിദ് ഖാൻ (C), നംഗ്യാൽ ഖരോട്ടി, മുജീബ് ഉർ റഹ്‌മാൻ, നൂർ അഹമ്മദ്, നവീൻ ഉൾ ഹഖ്, ഫസൽഹഖ് ഫാറൂഖി, ഫരീദ് അഹമ്മദ് മാലിക്
റിസർവ് താരങ്ങൾ
സേദിഖ് അടൽ, ഹസ്രത്തുള്ള സാസായി, സലീം സാഫി















