ഇടുക്കി: ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപടത്തിൽപ്പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം. തിടീർനഗർ സ്വദേശികളായ അഞ്ജലി (25) മകൾ അമേയ (4) അഞ്ജലിയുടെ ബന്ധുവായ ജെൻസി (21) എന്നിവരാണ് മരിച്ചത്. അഞ്ജലിയും മകളും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു.
ടാങ്ക് കുടിക്ക് സമൂപമുള്ള ഇറക്കത്തിൽ വച്ചായിരുന്നു അപകടം. സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മൂവരും റോഡിലേക്ക് തെറിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ ജെൻസിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.