ടി20 ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്. 15 അംഗ ടീമിനെ റോവ്മാൻ പവലാണ് നയിക്കുക. അൽസാരി ജോസഫാണ് വൈസ് ക്യാപ്റ്റൻ. നിക്കോളാസ് പൂരാൻ, ആന്ദ്രെ റസ്സൽ, ജേസൺ ഹോൾഡർ ഷിമ്റോൺ ഹെറ്റ്മെയർ, ഷായ് ഹോപ്പ്് ഉൾപ്പെടെയുള്ള കരുത്തരായ താരങ്ങളാണ് ടീമിലുള്ളത്. ലോകകപ്പിലൂടെ ടി20യിൽ അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിക്കാനായി ഷമർ ജോസഫിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് ടി20 മത്സരങ്ങൾ മാത്രം കളിച്ച ഷമർ ഒരു വിക്കറ്റ് പോലും സ്വന്തമാക്കിയിട്ടില്ല.
ഗ്രൂപ്പ് സിയിൽ അഫ്ഗാനിസ്ഥാൻ, ന്യൂസിലാൻഡ്, പാപുവ ന്യൂ ഗിനിയ, ഉഗാണ്ട എന്നീ ടീമുകൾക്കൊപ്പമാണ് വെസ്റ്റിൻഡീസ്. ഗയാനയിൽ പാപുവ ന്യൂ ഗിനിയക്കെതിരെ ജൂൺ 2നാണ് വിൻഡീസിന്റെ ആദ്യ മത്സരം. ടീമുകൾക്ക് മെയ് 25 വരെ മാറ്റങ്ങൾ വരുത്താൻ സമയമുണ്ട്, അതിനുശേഷം വരുത്തുന്ന മാറ്റങ്ങൾക്ക് ഐസിസിയുടെ ഇവന്റ് ടെക്‌നിക്കൽ കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്.
വെസ്റ്റിൻഡീസ് സ്‌ക്വാഡ് : റോവ്മാൻ പവൽ (സി), അൽസാരി ജോസഫ്, ജോൺസൺ ചാൾസ്, റോസ്റ്റൺ ചേസ്, ഷിമ്റോൺ ഹെറ്റ്മെയർ, ജേസൺ ഹോൾഡർ, ഷായ് ഹോപ്പ്, അകാൽ ഹൊസൈൻ, ഷമർ ജോസഫ്, ബ്രാൻഡൻ കിംഗ്, ഗുഡകേഷ് മോട്ടി, നിക്കോളാസ് പൂരാൻ, ആന്ദ്രെ റസൽ, ഷെർഫാൻ റഥർഫോർഡ്.