ചിരവൈരികളുടെ പോരാട്ടത്തിന് എപ്പോഴും ഹൈ വോൾട്ടേജാണ്..അതു പോലെ തന്നെ ടിക്കറ്റ് നിരക്കിനും.ടി20 ലോകകപ്പിൽ ജൂൺ ഒൻപതിനാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. പുറത്തുവരുന്ന മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം കരുത്തരുടെ പോരാട്ടം നേരിൽ കാണാൻ കൈ വല്ലാതെ പൊള്ളുമെന്നത് യാഥാർത്ഥ്യമാണ്. ടിക്കറ്റ് ഒന്നിന് 2.08 ലക്ഷം രൂപ കടന്നുവെന്നാണ് റിപ്പോർട്ട്. നേരത്തെ 1,300 ഡോളറായിരുന്നു ടിക്കറ്റ് നിരക്ക് മത്സരത്തിന് ദിവസങ്ങൾ ശേഷിക്കെ 2,500 ഡോളറിലേക്ക് കുതിച്ചത്.
ആവശ്യക്കാരേറെയും ഇന്ത്യ-പാക് മത്സരത്തിന് തന്നെയാണ്. ന്യൂയോർക്കിലാണ് മത്സരം. ഏകദേശം 35,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മാൻഹട്ടിലെ സ്റ്റേഡിയത്തിന്റെ ജോലികൾ അവസാന ഘട്ടത്തിലാണ്. ഇന്ത്യ ടി20ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചെങ്കിലും പാകിസ്താൻ ഇതുവരെയും ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഇന്നോ നാളെയോ ടീം പ്രഖ്യാപനം നടക്കും. അതേസമയം 15 പേരടങ്ങുന്ന ഇന്ത്യൻ സ്ക്വാഡിനെ രോഹിത് ശർമ്മ നയിക്കും. നാലുപേരടങ്ങുന്ന റിസർവ് താരങ്ങളുമുണ്ട്.