ഹൈദരാബാദ്: തെലങ്കാനയിലെ പ്രശസ്ത ക്ഷേത്രമായ ശ്രീ രാജരാജേശ്വര ദേവസ്ഥാനത്ത് ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കരിംനഗർ ജില്ലയിലെ വെമുലവാഡയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഹൈദരാബാദിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതാണ് പ്രധാനമന്ത്രി. ഇന്ന് തെലങ്കാനയിലും തുടർന്ന് ആന്ധ്ര പ്രദേശിലെ രാജംപേട്ടിലും വിജയവാഡയിലും അദ്ദേഹം പ്രചാരണറാലിയെ അഭിസംബോധന ചെയ്യും. തെലങ്കാനയിലെ 17 മണ്ഡലങ്ങൾ 13-ന് നാലാംഘട്ടത്തിലാണ് വിധിയെഴുതുക.
ഇന്നലെ ഹൈദരാബാദിൽ മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ കുടുംബം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തിന് ഭാരത രത്ന സമ്മാനിച്ചതിന് കുടുംബം നന്ദി അറിയിച്ചു. ഇന്ത്യയുടെ വികസന കുതിപ്പിനെ കുറിച്ചും സംസാരിച്ചു.