ന്യൂഡൽഹി: ശിവകാശിയിൽ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് അദ്ദേഹം അനുശോചന കുറിപ്പ് പങ്കുവച്ചത്.
‘ ശിവകാശിയിൽ പടക്ക നിർമാണ ഫാക്ടറിയിലുണ്ടായ അപകടം വളരെ അധികം വേദനാജനകമാണ്. എന്റെ മനസ് ദുഃഖിതരായ കുടുംബാംഗങ്ങൾക്കൊപ്പമാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ ഉടൻ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’. പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇന്നലെ ഉച്ചയോടെയാണ് ശിവകാശിയിലെ പടക്ക നിർമാണശാലയിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ 10പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്തെ 20 ഷെഡുകളിലേക്ക് തീ പടർന്നുപിടിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്.