ജഗൻ മോഹൻ വീഴും; ആന്ധ്രയിൽ ഭരണം എൻഡിഎയ്ക്ക്; ഇൻഡി സഖ്യം ചിത്രത്തിൽ പോലുമില്ല: India Today-Axis My India എക്സിറ്റ് പോൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജഗൻ മോഹൻ വീഴും; ആന്ധ്രയിൽ ഭരണം എൻഡിഎയ്‌ക്ക്; ഇൻഡി സഖ്യം ചിത്രത്തിൽ പോലുമില്ല: India Today-Axis My India എക്സിറ്റ് പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 08:25 pm IST
FacebookTwitterWhatsAppTelegram

അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. ആകെയുള്ള 175 മണ്ഡലങ്ങളിൽ എൻഡിഎ സഖ്യത്തിന് 98-120 സീറ്റുകൾ ലഭിച്ചേക്കാമെന്നാണ് പ്രവചനം.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 151 സീറ്റുകൾ നേടി ഭരണത്തിലേറിയ YSRCP കൂപ്പുകുത്താനാണ് സാധ്യത. .ജ​ഗൻ മോഹൻ റെഡ്ഡി നയിക്കുന്ന വൈഎസ്ആർ കോൺ​ഗ്രസ് പാർട്ടിക്ക് (YSRCP) ഭരണം നഷ്ടമാകുമെന്നും 55-77 സീറ്റുകളിൽ ഒതുങ്ങുമെന്നുമാണ് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയും (TDP), പവൻ കല്യാണിന്റെ ജനസേനാ പാർട്ടിയും (JSP) ബിജെപിയും ചേർന്ന എൻഡിഎ സഖ്യം ശക്തമായ മുന്നേറ്റം കാഴ്ചവയ്‌ക്കുമെന്നും ഭരണത്തിലേറുമെന്നും സർവേ ഫലം സൂചിപ്പിക്കുന്നു. ടിഡിപി 78-96 സീറ്റുകൾ വരെയും ബിജെപി 4-6 എണ്ണവും ജെഎസ്പി 16-18 സീറ്റുകളും നേടിയേക്കാം.

അതേസമയം സംസ്ഥാനത്ത് കോൺ​ഗ്രസ് നയിക്കുന്ന ഇൻഡി സഖ്യം ചിത്രത്തിൽ പോലുമില്ലെന്നാണ് എക്സിറ്റ് പോൾ സൂചിപ്പിക്കുന്നത്. 0-2 സീറ്റുകൾ ഇൻഡി മുന്നണിക്ക് (കോൺ​ഗ്രസ്-സിപിഐ-സിപിഎം) ലഭിച്ചേക്കാം.

വോട്ടുശതമാനത്തിലേക്ക് വന്നാൽ എൻഡിഎ അഞ്ച് ശതമാനം വരെ വോട്ട് വർദ്ധിപ്പിച്ചേക്കും. ഇൻഡി മുന്നണിക്ക് ഒരു ശതമാനത്തിന്റെ വർദ്ധനയുമുണ്ടാകും. എന്നാൽ ഭരണകക്ഷിയായ വൈഎസ്ആർസിപിക്ക് ആറ് ശതമാനം വോട്ടിന്റെ കുറവ് വന്നേക്കും.

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മെയ് 13നായിരുന്നു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ജ​ഗൻ മോഹൻ നയിക്കുന്ന വൈഎസ്ആർസിപി 175 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിച്ചു. എൻഡിഎ സഖ്യത്തിന് കീഴിൽ 144 സീറ്റുകളിലേക്കാണ് ടിഡിപി സ്ഥാനാർത്ഥികളെ നിർത്തിയത്. ജെഎസ്പി 21 സീറ്റുകളിലും മത്സരിച്ചു. 10 മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയത്.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നതിനാൽ എക്സിറ്റ് പോൾ ഫലങ്ങൾ യാഥാർത്ഥ്യമായേക്കുമെന്നാണ് സൂചന. അഴിമതി ആരോപണങ്ങളും തൊഴിലില്ലായ്മയും സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കിയിരുന്നു.

India Today-Axis My India എക്സിറ്റ് പോൾ പ്രകാരം ആന്ധ്രയിലെ ലോക്സഭാ തെരഞ്ഞെടുപ്പിലും എൻഡിഎ തിളക്കമാർന്ന വിജയം കാഴ്ചവയ്‌ക്കുമെന്നാണ് പ്രവചനം. ആകെയുള്ള 25 സീറ്റുകളിൽ 21-23 മണ്ഡലങ്ങളും എൻഡിഎയ്‌ക്ക് അനുകൂലമാണ്.

Tags: Congressndaandhra pradeshjagan mohan reddyYSRCPINDI Alliance
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies