ഒരാളുടെ വ്യക്തിത്വം അയാളുടെ പെരുമാറ്റത്തിലാണെന്നാണ് പൊതുവേ പറയുന്നത്. എന്നാൽ എല്ലാവരിലും വ്യത്യസ്തമായ മറ്റ് ചില കാര്യങ്ങളും കാണും. പുരികം കൊണ്ട് കാണിക്കുന്ന ആംഗ്യവും കൈ കെട്ടുന്ന രീതിയും ഇരിക്കുന്ന രീതിയുമൊക്കെ അവയിൽ ചിലത് മാത്രമാണ്.
ഏറെ വ്യത്യസ്തമാണ് കൈ കെട്ടുന്ന രീതി. പലരും പലപ്പോഴും പലവിധത്തിലാണ് കൈകൾ കോർത്ത് പിടിക്കുന്നത്. ഇതും സ്വഭാവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. താഴെ നൽകിയിരിക്കുന്ന ചിത്രത്തിൽ ഏത് തരത്തിലാണ് കൈകൾ കോർത്തു പിടിക്കുന്നത്? അത് പറയും നിങ്ങളുടെ സ്വഭാവം.

ആദ്യത്തെ ചിത്രത്തിലേത് പോലെ കൈത്തണ്ടയിൽ കൈ കോർത്ത് പിടിക്കുന്നവരാണോ നിങ്ങൾ? ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടയാളമാണിത്. മറ്റുള്ളവരുടെ മാർഗനിർദ്ദേശത്തിനായി കാത്തിരിക്കുന്നവരോ മറ്റുള്ളവരെ ആശ്രയിക്കുന്നവരോ അല്ല നിങ്ങളെന്നാണ് സൂചിപ്പിക്കുന്നത്. സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ളവരാണ് നിങ്ങളെന്ന് നിസംശയം പറയാം.
ഇനി രണ്ടാമത്തെ ചിത്രത്തിലേത് പോലെ, കൈമുട്ടിൽ കൈ കെട്ടുന്നവരാണെങ്കിൽ നിങ്ങൾ ശാന്തശീലരാണെന്ന് പറയാം. പെട്ടെന്ന് പരിഭ്രാന്തരാകുന്നവരോ തിടുക്കപ്പെടുന്നവരോ അല്ല. ശാന്തമായി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നവരാണ് നിങ്ങൾ. സ്വന്തം പോരായ്മകളും മറ്റും തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാൻ സാധിക്കുന്നവരാണ് ഇക്കൂട്ടർ.















