പ്ലേ ഓഫ് ബെർത്ത് ഉറപ്പിക്കാൻ ചെപ്പോക്കിൽ ഇറങ്ങിയ രാജസ്ഥാന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. റൺമല ഉയരുമെന്ന് കരുതിയ മത്സരത്തിൽ റോയൽസിനെ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 141 റൺസിൽ സിഎസ്‌കെ ബൗളർമാർ ഒതുക്കി. 47 റൺസെടുത്ത റിയാൻ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. സിമർജീത് സിംഗ് ചെന്നെക്ക് വേണ്ടി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ഓപ്പണർമാരായ ജോസ് ബട്ലറും യശസ്വി ജയ്‌സ്വാളും പതിഞ്ഞ തുടക്കമാണ് നൽകിയത്. പവർ പ്ലേയിൽ 42 റൺസാണ് ഇരുവരും ചേർത്തത്. എന്നാൽ ജയ്‌സ്വാളിനെയും (24), ബട്‌ലറെയും (21) മടക്കി പേസർ സിമർജീത് സിംഗ് രാജസ്ഥാന് പ്രഹരമേൽപ്പിച്ചു. മൂന്നാം വിക്കറ്റിൽ ക്രീസിലൊന്നിച്ച നായകൻ സഞ്ജുവും റിയാൻ പരാഗും ചേർന്നാണ് ടീം സ്‌കോർ 100 കടത്തിയത്. പിന്നാലെ 15-ാം ഓവറിലെ രണ്ടാം പന്തിൽ സമീർജീത് സഞ്ജുവിനെയും(15) വിക്കറ്റിന് മുന്നിൽ കുടുക്കി. ജൂറേലിനെ(28) കൂടാരം കയറ്റിയാണ് പ്രതിരോധത്തിലാഴ്‌ത്തിയത്.
റിയാൻ പരാഗും ധ്രുവ് ജുറേലും ചേർന്ന് റൺസ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും ചെന്നൈ ബൗളർമാർ വിലങ്ങുതടിയായി. തുഷാർ ദേശ്പാണ്ഡെയുടെ അവസാന ഓവറിലെ ആദ്യ പന്തിൽ ജൂറേലിനെ(28) കൂടാരം കയറി. ശുഭം ദുബൈയും ഗോൾഡൻ ഡക്കായി. തുഷാർ ദേശ്പാണ്ഡെയ്‌ക്കാണ് ഇരുവരുടെയും വിക്കറ്റ്. റിയാൻ പരാഗും (47), രവിചന്ദ്രൻ അശ്വിനും(1) പുറത്താവാതെ നിന്നു.