ചെന്നൈയിലെ നിറഞ്ഞ മഞ്ഞക്കടലിനെ സാക്ഷിയാക്കിയാണ് ഓരോ തവണയും ഐപിഎൽ മത്സരങ്ങൾക്കായി ധോണി ക്രീസിലിറങ്ങാറ്. ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ എം.എ ചിദംബരം സ്‌റ്റേഡിയത്തിൽ ചെപ്പോക്കിലെ അവസാന മത്സരത്തിനാണോ ധോണി ഇറങ്ങിയതെന്ന പേടിയിലാണ് തലയുടെ ആരാധകർ. ചെപ്പോക്കിൽ ഈ സീസണിലെ സിഎസ്‌കെയുടെ അവസാന ഹോം മത്സരമാണ് നടക്കുന്നത്. എന്നാൽ ചെന്നൈയിൽ രണ്ടാം ക്വാളിഫയറും ഫൈനലും വരാനുണ്ട്. പ്ലേ ഓഫ് കാണാതെ പുറത്തായാൽ ഇന്ന് ചെപ്പോക്കിലെ ധോണിയുടെ അവസാന മത്സരമാകുമിത്.
ഒരുപക്ഷേ ക്യാപ്റ്റൻ കൂളിന്റെ വിടവാങ്ങൽ മത്സരത്തിനാകും ചെപ്പോക്ക് സാക്ഷ്യം വഹിക്കുകയെന്ന സൂചനയും ചെന്നൈ സൂപ്പർ കിംഗ്‌സ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘Despite his old age. Despite the pain. Despite the reduced strength. A hero never stops wielding his sword!’ എന്ന അടിക്കുറിപ്പോടെയാണ് ധോണിയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
வயது முதிர்ந்த போதிலும்..
வலிகள் மிகுந்த போதிலும்..
வலிமை குறைந்த போதிலும்..
வீரன் வாள் தரிப்பதை நிறுத்துவதில்லை!#ThalaForever 🦁💛 @msdhoni pic.twitter.com/382Fge1FLK— Chennai Super Kings (@ChennaiIPL) May 11, 2024
“>
അടുത്ത സീസണിലും താൻ ടീമിനൊപ്പമുണ്ടാകുമെന്ന് ധോണി ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ കിരീടം നേടിയതിന് പിന്നാലെ താൻ ആരാധകർക്ക് വേണ്ടിയാണ് അടുത്ത സീസണിൽ മുഞ്ഞക്കുപ്പായത്തിലിറങ്ങുകയെന്ന് ധോണി പറഞ്ഞിരുന്നു. ഈ സീസണിൽ ആരാധകർക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ച താരം പരിക്കിന്റെ പിടിയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
അഞ്ച് തവണയാണ് ധോണിക്ക് കീഴിൽ ചെന്നൈ ഐപിഎൽ കിരീടം നേടിയത്.















