സീരിയൽ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

Published by
Janam Web Desk

കന്നഡ മിനിസ്ക്രീൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. നടിക്കൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ആന്ധ്രപ്രദേശിലെ മെഹ്ബൂബ ന​ഗറിലായിരുന്നു അപകടം.

നിയന്ത്രണം നഷ്ടമായ കാർ ഡിവൈഡറിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ശേഷം ഹൈദരാബാദിൽ നിന്ന് വന്ന ഒരു ബസുമായി കാർ കൂട്ടിയിടിക്കുകയും ചെയ്തു. ​ഗുരുതരമായി പരിക്കേറ്റ നടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മാണ്ഡ്യയിൽ നിന്ന് തിരികെ വരുന്നതിനിടെയാണ് നടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ത്രിനയിനി എന്ന പരമ്പരയിൽ തിലോത്തമ എന്ന കഥാപാത്രമാണ് പവിത്രയ്‌ക്ക് ഏറെ ആരാധകരെ നൽകിയത്. 2009-ലാണ് നടി അഭിനയ രം​ഗത്തേക്ക് വരുന്നത്. ചില കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Share
Leave a Comment