പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെപ്പോക്കിൽ ചെന്നൈക്ക് സൂപ്പർ ജയം. രാജസ്ഥാൻ ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം 10 പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. രാജസ്ഥാൻ :സ്കോർ 141/5 ചെന്നൈ :സ്കോർ -145/5. പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാന ഇനിയും കാത്തിരിക്കണം. തുടർച്ചയായ മൂന്നാം തോൽവിയാണ് ഇന്ന് ആർ.ആറിന് നേരിട്ടത്. എങ്കിലും പോയിൻ്റ് ടേബിളിൽ രാജസ്ഥാൻ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
രാജസ്ഥാന്റെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് രചിൻ രവീന്ദ്രയും ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും ചേർന്ന് നല്ല തുടക്കമാണ് ചെന്നൈക്ക് നൽകിയത്. രചിൻ 27 റൺസ് നേടിയപ്പോൾ 42 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായത് ക്യാപ്റ്റനായിരുന്നു. ഇടവേളകളിൽ വിക്കറ്റ് വീണെങ്കിലും ചെന്നൈ തകരാതെ പിടിച്ചുനിന്നു. ജയത്തോടെ പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് കയറാനും ചെന്നൈക്കായി.
ഡാരിൽ മിച്ചൽ(22), മോയിൻ അലി(10), ശിവം ദുബെ(18), രവീന്ദ്ര ജഡേജ(5) എന്നിവർ പുറത്തായപ്പോൾ സമീർ റിസ്വി(15) ക്യാപ്റ്റനാെപ്പം പുറത്താകാതെ നിന്നു. നേരത്തെ സിമാർജീത് അടങ്ങുന്ന ചെന്നൈ ബൗളർമാരുടെ പ്രകടനമാണ് രാജസ്ഥാനെ പിടിച്ചുകെട്ടിയത്. താരം മൂന്ന് വിക്കറ്റ് നേടിയപ്പോൾ തുഷാർ രണ്ടുവിക്കറ്റ് വീഴ്‌ത്തി.