മുംബൈ: മഹാരാഷ്‌ട്രയിൽ കൊറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ചു. മുമ്പ് ഉണ്ടായിരുന്ന JN1 വേരിയന്റിനെ മറികടന്ന് ഇപ്പോൾ പല രാജ്യങ്ങളിലും കേസുകൾ വർദ്ധിപ്പിക്കുന്ന Covid-19 Omicron സബ് വേരിയന്റ് KP.2 ന്റെ 91 കേസുകൾ സംസ്ഥാനത്ത് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.
പൂനെയിൽ 51 കേസുകളും താനെയിൽ 20 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഗോളതലത്തിൽ ജനുവരിയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. 2023 അവസാനത്തോടെയാണ് ഏറ്റവും കൂടുതൽ അപകടകാരിയായ JN.1-ൽ നിന്നും KP.2 ഉത്ഭവിച്ചത്. മാർച്ച് മാസത്തിൽ, സംസ്ഥാനത്തെ കേസുകളിൽ നേരിയ വർദ്ധനവ് ഉണ്ടായിരുന്നു.
പൂനെയ്‌ക്കും താനെയ്‌ക്കും പുറമെ അമരാവതിയിലും ഔറംഗബാദിലും ഏഴ് കേസുകൾ വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സോലാപ്പൂരിൽ രണ്ട് കേസുകളും അഹമ്മദ്നഗർ, നാസിക്, ലാത്തൂർ, സംഗ്ലി എന്നിടങ്ങളിൽ ഓരോ കേസുകൾ വീതം കണ്ടെത്തി.