കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാനെതിരെയുള്ള മത്സരത്തിലെ വിജയത്തോടെ ചെന്നൈ ചെപ്പോക്കിൽ 50 വിജയങ്ങൾ പൂർത്തിയാക്കിയിരുന്നു. ഈ സീസണിലെ അവരുടെ അവസാന ഹോം മത്സരവുമായിരുന്നു ഇത്. പ്രത്യേക മെഡൽ വിതരണ ചടങ്ങും നടത്തിയിരുന്നു. ശേഷം സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകർക്ക് ധോണിയുടെ കൈയൊപ്പ് പതിച്ച ടെന്നീസ് പന്തുകളും സമ്മാനമായി നൽകിയിരുന്നു.
ഇതിന് പിന്നാലെ ധോണിയോടെ ചെന്നൈ ആരാധകർക്കുള്ള സ്നേഹം എത്രത്തോളമുണ്ടെന്ന് പറയുകയാണ് ചെന്നൈയുടെ മുൻ താരം അമ്പാട്ടി റായുഡു. ‘ചെന്നൈയുടെ ദൈവമാണ് അദ്ദേഹം. ഭാവിയിൽ അദ്ദേഹത്തിന് വേണ്ടി അവിടെയൊരു ക്ഷേത്രം ഉയരുമെന്നതിൽ എനിക്ക് സംശയമാന്നുമില്ല.
.@chennaiipl‘s home campaign concluded with a win 👌
They take a lap of honour at The Chepauk and celebrate with the #CSK fans 🎉#TATAIPL | #CSKvRR pic.twitter.com/cw3Pyy6DGd
— IndianPremierLeague (@IPL) May 12, 2024
അദ്ദേഹം ലോകകപ്പ് നേടി, ഐപില്ലും ചാമ്പ്യൻസ് ലീഗും നേടി എല്ലാ സന്തോഷവും ചെന്നൈ ആരാധകർക്ക് നൽകി. അദ്ദേഹം ചൈന്നൈയ്‌ക്കും രാജ്യത്തിനും വേണ്ടി ഏതറ്റം വരെയും പോയിട്ടുണ്ട്. കളിക്കാരെ പൂർണമായി വിശ്വസിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് അദ്ദേഹം.ചെന്നൈ ആരാധകരിലെ ഓരോരുത്തരും അയാൾക്ക് വേണ്ടി ആർപ്പുവിളിക്കുന്നുണ്ട്. അദ്ദേഹം ഒരു ഇതിഹാസമാണ്.ധോണിയുടെ അവസാന മത്സരം ഇതാകുമെന്നാണ് ഒരുപക്ഷേ അവർ കരുതുന്നത്”. റായുഡു മത്സര സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.