ട്വിസ്റ്റ്; അണ്ണാമലൈക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്കിയിട്ടില്ലെന്ന് തമിഴ് നാട് ഗവർണർ; ക്രിമിനൽ കേസിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും രാജ്ഭവൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്വിസ്റ്റ്; അണ്ണാമലൈക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്കിയിട്ടില്ലെന്ന് തമിഴ് നാട് ഗവർണർ; ക്രിമിനൽ കേസിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും രാജ്ഭവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 09:20 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ് നാട് ബി ജെപി അധ്യക്ഷൻ കെ അണ്ണാമലൈയ്‌ക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷന് അനുമതി നൽകിയിട്ടില്ലെന്ന് ഗവർണർ രവീന്ദ്ര നാരായൺ രവി വ്യക്തമാക്കി.

“ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയെ പ്രോസിക്യൂട്ട് ചെയ്യാൻ ബഹുമാനപ്പെട്ട തമിഴ്‌നാട് ഗവർണർ അനുമതി നൽകിയതായി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയെക്കുറിച്ച് കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്‌നാട്ടിലെ രാജ്ഭവന് പൊതുജനങ്ങളിൽ നിന്ന് ആശങ്കാജനകമായ അന്വേഷണങ്ങളാണ് ലഭിക്കുന്നത്. അണ്ണാമലൈയ്‌ക്കെതിരെയുള്ള ക്രിമിനൽ കേസിന്റെ വിവരങ്ങളൊന്നും തമിഴ്‌നാട് ഗവർണർ ഹൗസിന് അറിയില്ല. കൂടാതെ, അക്കാര്യത്തിൽ ഒരു അനുമതിയും നൽകിയിട്ടില്ല.” രാജ് ഭവൻ പത്രക്കുറിപ്പിൽ പറയുന്നു.

മുത്തുരാമലിംഗ തേവരെയും സി എൻ അണ്ണാദുരൈയെയും ബന്ധപ്പെടുത്തി തെറ്റായ അഭിപ്രായങ്ങൾ പറഞ്ഞ് സംഘർഷമുണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സേലം സ്വദേശി വി പിയൂഷ് അണ്ണാമലൈയ്‌ക്കെതിരെ പരാതി നൽകിയിരുന്നു. രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കുന്നത് തടയുന്ന വകുപ്പ് പ്രകാരം കേസെടുക്കേണ്ടതിനാൽ സർക്കാരിന്റെ അനുമതി വാങ്ങണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് യുവരാജ് ഉത്തരവിട്ടു. തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ഇപ്പോഴത്തെ ബിജെപി സംസ്ഥാന പ്രസിഡന്റുമായ അണ്ണാമലൈയ്‌ക്കെതിരെ കേസെടുക്കാൻ സേലം ജില്ലാ കലക്ടർ തമിഴ്‌നാട് ഗവർണറോട് അനുമതി തേടിയിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ ആർഎൻ രവി അനുമതി നൽകിയതെന്നും റിപ്പോർട്ടുണ്ടായിരുന്നു.

ഇന്നലെ മുതൽ ഈ വ്യാജവാർത്തക്ക് വൻ പ്രചാരണമാണ് തമിഴ് മാദ്ധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ രാജ്ഭവൻ ഇറക്കിയ പത്രക്കുറിപ്പോടെ ഈ വിഷയത്തിൽ വ്യക്തത വന്നിരിക്കുകയാണ്.

സനാതന ധർമ്മത്തെ നശിപ്പിക്കുമെന്ന മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രകോപനപരമായ പ്രസംഗത്തെ തുടർന്ന് ,അതിനെ അനുകൂലിച്ച് ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ച ത​മി​ഴ്‌​നാ​ട് ഹി​ന്ദു​മ​ത- ചാ​രി​റ്റ​ബി​ൾ എ​ൻ​ഡോ​വ്‌​മെ​ന്റ് മ​ന്ത്രി പി.​കെ ശേ​ഖ​ർ ബാ​ബു രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 2023 സെ​പ്റ്റം​ബ​ർ 11ന് ബിജെപിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ പ്രകടനം നടന്നിരുന്നു. ആ സമ്മേളനത്തിൽ വെച്ച് കെ അണ്ണാമലൈ നടത്തിയ പരാമര്ശമാണ് ഇപ്പോഴത്തെ വ്യാജപ്രചാരണത്തിന് കാരണമായത്.

1956-ൽ മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നടന്ന തമിഴ് സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി അണ്ണാദുരൈ ഹിന്ദു വിശ്വാസത്തെ പരിഹസിച്ച സംഭവമാണ് കെ അണ്ണാമലൈ വിവാദ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചത്. ഇതിൽ സ്വാതന്ത്ര്യ സമര സേനാനി മുത്തുരാമലിംഗ തേവർ രോഷാകുലനായി പ്രതികരിച്ചു. “അ​ണ്ണാ​ദു​രൈ​യെ പോ​ലു​ള്ള​ അവിശ്വാസികൾ ഹിന്ദു ദൈ​വ​ങ്ങ​ളെ​ക്കു​റി​ച്ച് മോ​ശ​മാ​യി പ​റ​ഞ്ഞാ​ൽ മ​ധു​രൈ മീനാക്ഷി അ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ൽ പാ​ൽ അ​ഭി​ഷേ​ക​ത്തി​ന് പ​ക​രം ര​ക്താ​ഭി​ഷേ​കം ന​ട​ത്തു​മെ​ന്ന” മു​ത്തു​രാ​മ​ലിം​ഗ തേ​വ​രുടെ പ്രസ്താവന അദ്ദേഹം എടുത്ത് പറഞ്ഞിരുന്നു.

Tags: BJP Tamilnaduk annamalaiFEATURED2
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies