ഇന്ത്യയെ ഐസിസി ടൂർണമെന്റിൽ നേരിടുമ്പോൾ പാകിസ്താൻ മാനസിക സമ്മർദ്ദത്തിന് അടിമപ്പെട്ടാണ് തോൽക്കുന്നതെന്ന് മുൻ താരം മിസ്ബാഹ് ഉൾ ഹഖ്. ജൂൺ ഒൻപതിന് ന്യൂയോർക്കിലാണ് ബദ്ധവൈരികൾ ഇനി ഏറ്റമുട്ടുന്നത്. ഇതിനിടെയാണ് മുൻ താരം പാകിസ്താന്റെ ബലഹീനതയെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഇന്ത്യക്കെതിരെ കളിക്കുമ്പോൾ പാകിസ്താന് ഏറെ വിയർപ്പൊഴുക്കേണ്ടിവരും. കാരണം ഇന്ത്യയുടേത് മികച്ച സ്ക്വാഡാണ്. രണ്ട് സ്പിന്നർമാരടക്കമുള്ള ബൗളിംഗ് നിര സുശക്തമാണ്. ഇന്ത്യക്ക് നിലവാരമുള്ള പേസ് നിരയുണ്ട്. പല ഘടത്തിലും ഇന്ത്യയുടെ മികവ് വർദ്ധിച്ചിട്ടുണ്ട്. കോലി വലിയൊരു ഘടമാണ്.
അദ്ദേഹം പലതണ പാകിസ്താനെ തകർത്തിട്ടുണ്ട്. പാകിസ്താനെതിരെ ആധിപത്യം സ്ഥാപിക്കാൻ അദ്ദേഹത്തിന് വളരെയേറെ ഇഷ്ടമാണ്. വലിയ ടൂർണമെൻ്റുകളിൽ അദ്ദേഹത്തിന് സമ്മർദ്ദമുണ്ടാകാറില്ല, മറിച്ച് പ്രചോദനമാകും അദ്ദേഹത്തിൽ കാണുക. വിരാട് കോലി എഫക്ട് എപ്പോഴും അവിടെയുണ്ടാകും. –മിസ്ബാഹ് പറഞ്ഞു. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വാചാലനായത്.