ഹൈദരാബാദ് നഗരത്തിലെ ഒരു സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് ഓസ്ട്രേലിയയുടെയും ഹൈദരാബാദ് സൺറൈസേഴ്സിന്റെയും നായകൻ പാറ്റ് കമ്മിൻസ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായി. കറുത്ത ടീ ഷർട്ടും ക്രീം കളർ പാൻ്റസും ധരിച്ചാണ് വലം കൈയൻ പേസർ ബാറ്റിംഗിന് ഇറങ്ങിയത്.
ഏത് സ്കൂളാണെന്നോ എന്തെങ്കിലും പരിപാടിയുടെ ഭാഗമായാണോ ക്രിക്കറ്റ് കളിയെന്നും വ്യക്തമല്ല. എന്നാൽ കുട്ടികൾക്ക് വേണ്ടി അല്പ സമയം നീക്കിവച്ചതിന് താരത്തിനെ പ്രശംസിക്കുകയാണ്. സോഷ്യൽ മീഡിയിയൽ വലിയ രീതിയിൽ വീഡിയോക്ക് ജനപ്രീതി ലഭിക്കുന്നുണ്ട്.
31-കാരനായ താരം ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെയാണ് ഹൈദരാബാദിന്റെ നായകനായത്. ടീമിനെ പ്ലേ ഓഫിലെത്തിക്കാനും കമ്മിൻസിനായി. ടീം എന്ന നിലയിൽ ഒത്തിണക്കത്തോടെ കളിക്കുന്ന ഹൈദരാബാദ് ഐപിഎല്ലിൽ തുടർച്ചയായി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഇന്നലത്തെ ഗുജറാത്തിനെതിരായ മത്സരം മഴയെ തുടർന്ന് റദ്ദാക്കിയതോടെ 15 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിക്കുകയായിരുന്നു.
Pat Cummins at zphs .
You hav my heart champ 😭😭❤️❤️ @patcummins30 #ipl pic.twitter.com/ZReUDCUSYc— SURYA BHAI 🚩 (@Surya_2898AD) May 17, 2024
“>