ഡൽഹിയിലെ 7 ലോക്സഭ മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കാൻ കോൺഗ്ര-ആം ആദ്മി പ്രവർത്തകർ ഒറ്റക്കെട്ടായി നിൽക്കണമെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ. ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ഈ തെരഞ്ഞെടുപ്പിൽ ഞാൻ ആം ആദ്മിക്കും അരവിന്ദ് കെജ്രിവാൾ കോൺഗ്രസിനുമാകും വോട്ട് ചെയ്യുന്നത്. നല്ല രസമുള്ള കാര്യമല്ലേ അത്. ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് രക്ഷിക്കുകയാണ് ആദ്യ ലക്ഷ്യം.
തന്റെ ഇഷ്ട മാദ്ധ്യമപ്രവർത്തകർക്ക് യഥേഷ്ടം അഭിമുഖങ്ങൾ നൽകുന്ന പ്രധാനമന്ത്രി എന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാത്തതു കൊണ്ടാണ് സംവാദത്തിന് തയാറാകാത്തതെന്നും രാഹുൽ വിമർശിച്ചു.
VIDEO | Lok Sabha Elections 2024: “Our (AAP and Congress) karyakartas have joined hands to save the Constitution. If the Constitution gets abolished, which the BJP and PM Modi want; their top leaders have openly said that they will abolish the Constitution if they get a chance.… pic.twitter.com/jjdFLL2cA9
— Press Trust of India (@PTI_News) May 18, 2024