ഒറ്റരാത്രിയിൽ അക്കൗണ്ടിൽ 99,99,94,95,999.99 രൂപ വന്നാലോ..എന്താകും ചെയ്യുക. അതുപോലൊരു കാര്യമാണ് യുപിയിലെ ബദോഹി സ്വദേശിയായ ഭാനുപ്രകാശിന് സംഭവിച്ചത്. 9,900 കോടി രൂപ അക്കൗണ്ടിൽ എത്തിയതോടെ
ഭാനുപ്രകാശ് അന്തംവിട്ടു. ബറോഡ യുപി ബാങ്ക് അക്കൗണ്ടിലാണ്
എന്നാൽ മനോനില വിണ്ടെടുത്ത് വിവരം ഭാനുപ്രകാശ് ബാങ്ക് അധികൃതരെ വിവരം അറിയിച്ചു.
പരിശോധനയിൽ ബാങ്കിന്റെ സോഫ്റ്റ് വെയറിലെ സാങ്കേതിക തകരാറിനെ തുടർന്നാണ് പണം അബദ്ധത്തിൽ ഭാനുപ്രകാശിന്റെ അക്കൗണ്ടിലെത്തിയതെന്നാണ് വിശദീകരണം.
പിന്നീട് ബാങ്കിന്റെ ബ്രാഞ്ച് മാനേജർ രോഹിത് ഗൗതം ഇക്കാര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. അക്കൗണ്ട് ഉടമയുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചെന്നും സാങ്കേതിക തകരാറുകൾ പരിഹരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ചെന്നൈയിലും 753 കോടി രൂപ ഒരാളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ എത്തിയത് വാർത്തയായിരുന്നു.