ഞെട്ടിപ്പിക്കുന്നൊരു സംഭവത്തിന്റെ വിവരങ്ങളാണ് ആഗ്രയിൽ നിന്ന് പുറത്തുവരുന്നത്. താജ് മഹലിന് സമീപമുള്ള മസ്ജിദിൽ നിന്ന് യുവതിയുടെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തി. യുപി പൊലീസാണ് മസ്ജിദിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. താജ്മഹലിന്റെ കിഴക്കേ ഗേറ്റിന് സമീപമാണ് മസ്ജിദ്.
പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത്. 22-കാരിയായ യുവതിയുടേതാണ് മൃതഹേമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പീഡിപ്പിച്ച ശേഷം കാെലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. യുവതിയുടെ മുഖം പൂർണമായും വികൃതമാക്കിയതിനാൽ ഇത് ആരണെന്നറിയാൻ സാധിച്ചിട്ടില്ല. ശരീരത്തിൽ നിരവധി മുറിവുകളുമുണ്ട്.യുവതിയുടെ ഇടുപ്പിന് താഴ്ഭാഗത്തെ വസ്ത്രങ്ങളുണ്ടായിരുന്നില്ല.
ഭാരമേറിയ ആയുധം ഉപയോഗിച്ചുള്ള അടിയേറ്റാകാം ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ തകർന്നതെന്നാണ് പൊലീസ് ഭാഷ്യംമൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുന്ന പൊലീസ് ഉടനെ ഇരയെ തിരിച്ചറിയുമെന്നും പ്രതിയെ പിടികൂടുമെന്നും വ്യക്തമാക്കി. വ്യാപക തെരച്ചിലാണ് നടത്തുന്നത്.
UP : आगरा में ताजमहल के पास मस्जिद के अंदर युवती की हत्या। कपड़े अस्त–व्यस्त मिले। दोपहर 3 बजे जब नमाजी पहुंचे तो उन्हें लाश पड़ी मिली। युवती की पहचान नहीं हो सकी है। pic.twitter.com/6iQwHxMaKM
— Sachin Gupta (@SachinGuptaUP) May 19, 2024
“>