ഗുവാഹത്തിയിൽ മഴ കളിച്ചതോടെ രാജസ്ഥാൻ കൊൽക്കത്ത മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. ഇത് രാജസ്ഥന് തിരിച്ചടിയായി. ജയിച്ചിരുന്നെങ്കിൽ ഹൈദരാബാദിനെ മറികടന്ന് പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് കയറാമായിരുന്നു. തുടർച്ചയായ നാലു മത്സരങ്ങൾ തോറ്റതാണ് സഞ്ജുവിന്റെ രാജസ്ഥാന് തിരിച്ചടിയായത്. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബിനെ കീഴടക്കി ഹൈദരാബാദ് പോയിൻ്റ് ടേബിളിലെ രണ്ടാം സ്ഥാനം ഉറപ്പിച്ചിരുന്നു.
ഹൈദരാബാദിനും രാജസ്ഥാനും 17 വീതം പോയിൻ്റാണെങ്കിലും റൺറേറ്റിന്റെ വ്യത്യാസത്തിലാണ് എസ്.ആർ.എച്ച് രണ്ടാം സ്ഥാനത്ത് എത്തിയത്.മേയ് 22ന് രണ്ടാം പ്ലേ ഓഫിൽ( എലിമിനേറ്റർ) രാജസ്ഥാൻ ആർ.സി.ബിയെ നേടിരും. 21ന് ആദ്യ പ്ലേ ഓഫിൽ (ക്വാളിഫയർ) കൊൽക്കത്ത ഹൈദരാബാദിനെയും നേരിടും.















